മദേഴ്സ് ഡേയും നഴ്സസ് ഡേയും സംയുക്തമായി ആഘോഷിച്ചു
കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന്റെ വുമൺസ് വിങ് ആയ KKWF (കുവൈറ്റ് ക്നാനായ വുമൻസ് ഫോറം ) അബ്ബാസിയ ആർട്ട് സർക്കിൾ ഓഡിറ്റോറിയത്തിൽ വെച്ച് മദേഴ്സ് ഡേയും നഴ്സസ് ഡേയും സംയുക്തമായി ആഘോഷിച്ചു. കുവൈറ്റിലെ പലഭാഗങ്ങളിൽ താമസിക്കുന്ന ക്നാനായ വനിതകൾ ഒരു വേദിയിൽ ഒത്തുകൂടുകയും വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ അവതരിപ്പിച്ച കലാ സാംസ്കാരിക പരിപാടികളോട് കൂടി വളരെ പ്രൗഢോജ്വലമായ ആയിരുന്നു സമ്മേളന നഗരി. KKWF ചെയർപേഴ്സൺ ശ്രീമതി ഷൈനി ജോസഫ് തെക്കുംകലയിലിന്റെ അധ്യക്ഷതയിൽ തുടങ്ങിയ സാംസ്കാരിക സമ്മേളനത്തിന് ശ്രീമതി സിനി ബിനോജ് സ്വാഗതം പറയുകയും… ICSK സ്കൂൾ പ്രിൻസിപ്പാളും ISEK സ്കൂളിന്റെ ഡയറക്ടറുമായ മിസ്സിസ് ഷെർലി ഡെന്നീസ് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു . തുടർന്ന് KKCA പ്രസിഡന്റ് ശ്രീ ജയേഷ് ഓണശേരിൽ, സെക്രട്ടറി ശ്രീ ബിജോ മൽപ്പാങ്കൻ ട്രഷറർ ശ്രീ ജോസുകുട്ടി പുത്തൻതറ KCYL ചെയർമാൻ ശ്രീ ഷാലു ഷാജി, വൈസ് ചെയർമാൻ കുമാരി സാനിയ ബൈജു എന്നിവർ ആശംസകൾ നേരുകയും KKWF ട്രഷറർ ശ്രീമതി മിനി സാബു നന്ദി അർപ്പിക്കുകയും ചെയ്തു. KKWF അംഗങ്ങൾ ഡിസൈൻ ചെയ്ത് നൽകിയ 19 ലോഗോയിൽ നിന്നും ജഡ്ജ്മെന്റ് പാനൽ തിരഞ്ഞെടുത്ത KKWF ന്റെ ഔദ്യോഗിക ലോഗോ KKCA പ്രസിഡന്റ് ശ്രീ ജയേഷ് ഓണശേരിൽ പ്രകാശനം ചെയ്തു.തുടർന്ന്, സമ്മേളന നഗരിയിൽ എത്തിയ തലമുതിർന്ന മാതൃ വ്യക്തിത്വങ്ങളെ യും ദീർഘകാലമായി കുവൈറ്റിൽ ആതുര ശുശ്രൂഷ മേഖലയിൽ സേവനമനുഷ്ഠിക്കുന്ന ഏറ്റവും മുതിർന്ന നേഴ്സുമാരെയും വേദിയിൽ ആദരിച്ചു. തുടർന്ന് സമ്മേളന നഗരി ക്നാനായ തനിമ വിളിച്ചോതുന്നതും വർണ്ണശബളമായ കലാസാംസ്കാരിക പരിപാടിക്കായി വഴിമാറുകയായിരുന്നു….കുവൈറ്റിലെ വിവിധ യൂണിറ്റിലെ കലാകാരികൾ ഒരു മാസക്കാലമായി തയ്യാറെടുത്ത് അവതരിപ്പിച്ച… വെൽക്കം ഡാൻസ്, പുരാതന പാട്ട്, മാർഗംകളി, സെമി ക്ലാസിക് ഡാൻസ്സ്, സിനിമാറ്റിക് ഡാൻസ്, സ്കിറ്റ്, മോണോ ആക്ട്, വിവിധ സംഗീത പരിപാടിക്ക് മാറ്റു കൂട്ടി.