Kuwait Knanaya Cultural Association ന്റെ പോഷക സംഘടനയായ Kuwait Knanaya Women’s Forum അണിയിച്ചൊരുക്കിയ “Amora 2025” May 15th ന് അബ്ബാസിയ Aspire സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ആഘോഷപൂർവം നടത്തപ്പെടുകയുണ്ടായി.
Kuwait Knanaya Cultural Association ന്റെ പോഷക സംഘടനയായ Kuwait Knanaya Women’s Forum അണിയിച്ചൊരുക്കിയ “Amora 2025” May 15th ന് അബ്ബാസിയ Aspire സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ആഘോഷപൂർവം നടന്ന വിവരം ഏറെ സന്തോഷപൂർവ്വം നിങ്ങളെ അറിയിച്ചുകൊള്ളുന്നു.
200 ൽ അധികം അംഗങ്ങൾ പങ്കെടുത്ത Mother’s & Nurses Day ആഘോഷത്തിൽ KKWF ചെയർപേഴ്സൺ ശ്രീമതി. സിനി ബിനോജ് ഓലിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, സെക്രട്ടറി ശ്രീമതി ജാസിൻ റെനീസ് ഇലവുംകുഴിപ്പൽ സ്വാഗതം ആശംസിക്കുകയും, United Indian School Vice Principal ശ്രീമതി. Mary Litty ഉദ്ഘാടനം ചെയ്യുകയും ചെയ്തു. KKCA പ്രസിഡന്റ് ശ്രീ. ജോസ്കുട്ടി പുത്തൻതറ , ജനറൽ സെക്രട്ടറി ശ്രീ. ജോജി ജോയി പുലിയൻമാനയിൽ , ട്രഷറർ ശ്രീ. അനീഷ് ജോസ് മുതലുപിടിയിൽ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. നീതു മാത്യു കഴകാടിയിൽ “Amora 2025” പ്രോഗ്രാമിന്റെ അവതാരികയായിരുന്നു. ട്രഷറർ ശ്രീമതി. മാലി ബിജു കവലക്കൽ എല്ലാവർക്കും നന്ദി അറിയിച്ചു.
കുവൈറ്റിൽ ഉള്ള KKWF ലെ സീനിയർ ആയിട്ടുള്ള അമ്മമാരേയും, നേഴ്സ് മാരേയും, മറ്റ് മേഖലകളിൽ ജോലിചെയ്യുന്നവരും , അതുപോലെ അഞ്ചും അതിൽ കൂടുതലും കുട്ടികളുള്ള അമ്മമാരെയും, നാട്ടിൽ നിന്നും വന്ന അമ്മമാരെയും ചടങ്ങിൽ ആദരിച്ചു.
സമ്മേളനത്തിന് ശേഷം KKWF അംഗങ്ങളുടെ നയന മനോഹരമായ വിവിധ കലാപരിപാടികൾ പ്രോഗ്രാമിന് മാറ്റുകൂട്ടി. അതുപോലെ KKWF നടത്തിയ ഫോട്ടോഷൂട്ട് മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിക്കുകയും സമ്മാനം നൽകുകയും ചെയ്തു. KKCA സെൻട്രൽ കമ്മിറ്റി അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.