KKCA- 2021 Proudly presents : ” Sprouts – 21 ” Online Seminar for KKCL Children’s.
കൊറോണ എന്ന മഹാമാരി നമ്മുടെ മാത്രമല്ല നമ്മുടെ കുട്ടികളുടെ ദൈനംദിന ജീവിതത്തിലും വരുത്തിയ മാറ്റങ്ങൾ വളരെ വലുതാണ്. ജോലിക്കായി പുറത്തിറങ്ങുന്ന നമ്മൾ മാതാപിതാക്കൾ പുറം ലോകത്തിന്‍റെ വെളിച്ചം കാണുന്നവരാണ്. പക്ഷേ നമ്മുടെ കുഞ്ഞുങ്ങളെക്കുറിച്ച് ഒന്നാലോചിച്ചു നോക്കൂ, ഒരുവർഷത്തിലേറെയായി നാല് ചുവരുകൾക്കുള്ളിൽ തളക്കപ്പെടാൻ വിധിക്കപ്പെട്ടവരാണവർ. അവരുടേതായ ലോകത്ത് അവർ വലുതായി നോക്കിക്കണ്ടിരുന്ന പലതിനും അവസരങ്ങൾ ഇന്ന് നിഷേധിക്കപ്പെട്ടിരിക്കുന്നു. സ്കൂൾ, സൗഹൃദ സല്ലാപങ്ങൾ, ഒത്തുചേരലുകൾ, കുട്ടിക്കളികൾ, കലാ-കായിക വിനോദങ്ങൾ അങ്ങനെയെല്ലാം. ഇന്ന് അവരുടെ ലോകത്ത് ഓൺലൈൻ ക്ലാസ്സുകളും, മൊബൈൽ ഗെയിമുകളും, ടെലിവിഷൻ ചാനലുകളും മാത്രമേയുള്ളൂ. ഇവയെല്ലാം കുട്ടികളെ മാനസികമായി വളരെയധികം ബാധിച്ചിരിക്കുന്നു എന്ന് ഒറ്റ നോട്ടത്തിൽ നമുക്ക് മനസിലാക്കാവുന്നതാണ്.
ഇതിനെല്ലാം എന്താണ് പ്രതിവിധി? ഈയൊരു സാഹചര്യത്തിൽ അവരോട് ചേർന്ന് നിന്ന് എന്തെല്ലാം നമുക്ക് ചെയ്യുവാൻ കഴിയും? രാപ്പകലില്ലാതെ അധ്വാനിച്ച് നമ്മൾ കഷ്ടപ്പെടുന്നത് നമ്മുടെ മക്കൾക്ക് വേണ്ടിയാണ്. കുട്ടികളുടെ മാനസിക ഉല്ലാസം അവരുടെ വളർച്ചയ്ക്ക് അനിവാര്യമാണ്. അല്ലായെങ്കിൽ ജീവിതത്തിൽ അവർ പകച്ചു നില്ക്കുന്നത് നമ്മൾ വെറും നിസ്സംഗതയോടെ നോക്കി നിൽക്കേണ്ടി വരും. നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്ത് ചെയ്യണം. ഈ യാഥാർത്ഥ്യം മനസ്സിലാക്കിക്കൊണ്ട് കെ കെ സി എ – 2021 കമ്മിറ്റി നമ്മുടെ കുഞ്ഞുങ്ങൾക്കായി ‘ SPROUTS -2021’ ലൂടെ ബോധവല്‍ക്കരണ ക്ലാസുകള്‍ ഒരുക്കുന്നു.
ഗീവർഗീസ് മാർ അപ്രേം തിരുമേനി ഉദ്ഘാടനം നിർവഹിച്ച് അദ്ദേഹത്തിന്റെ അനുഗ്രഹപ്രഭാഷണത്തോടെ ആരംഭിക്കുന്ന സെമിനാറിൽ പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും, ‘മെർലിൻ നെസ്റ്റ് ‘എന്ന യൂട്യൂബ് ചാനലിലൂടെ ഏവർക്കും സുപരിചിതയുമായ മെർലിൻ ടീച്ചർ കുട്ടികൾക്കായി ക്ലാസ് എടുക്കുന്നു. കുട്ടികളുടെ മനസ്സറിഞ്ഞ്,അവരുടെ അഭിരുചിക്കനുസൃതമായ രീതിയിൽ എടുക്കുന്ന ടീച്ചറുടെ ലൈവ് ക്ലാസ്സ് നമ്മുടെ കുട്ടികൾക്ക് ഏറ്റവും ഉപകാരപ്രദമായിരിക്കും. അതുപോലെ മാതാപിതാക്കളായ നമ്മുടെ കടമയാണ് അടുത്ത തലമുറയായ കുഞ്ഞുങ്ങൾക്ക് നൽകേണ്ടതായ മൂല്യങ്ങൾ പറഞ്ഞുകൊടുത്ത്, തനിമയിൽ ഒരുമയിൽ വളർത്തണം എന്നുള്ളത്. ഇത്തരം ചിന്തകൾ മനസ്സിലുണ്ടെങ്കിലും പലപ്പോഴും നമ്മൾ ഈ കാര്യത്തിൽ ഉദാസീനത കാണിക്കാറാനുള്ളത്.
ക്നാനായ സമുദായത്തെ കുറിച്ച് നിരവധി ക്ലാസ്സുകളും സെമിനാറുകളും നടത്തി പ്രശസ്തനായ അമേരിക്കയിൽ നിന്നുള്ള Dr. Sheins Akasala അന്നേദിവസം നമ്മുടെ കുട്ടികൾക്കായി സമുദായ പഠന ക്ലാസ് ലൈവ് ആയി എടുക്കുന്നു. അതോടൊപ്പം 2019 ൽ കെ കെ സി എ ആരംഭിച്ചതും, പിന്നീട് കൊറോണ മൂലമുണ്ടായ പ്രതിസന്ധിയിൽ മുടങ്ങിപ്പോയതുമായ ‘അക്ഷരദീപം'( മാതൃഭാഷ- സമുദായ പഠനപദ്ധതി) ഇതേദിവസം പുനരാരംഭിക്കുന്ന തോടൊപ്പം കെ കെ സി എൽ ന്റെ ഇലക്ഷനും നടത്തപ്പെടുന്നു.
കുട്ടികളുടെ അഭിരുചിക്കനുസൃതമായ സെഷൻസ് ഉൾപ്പെടുത്തിക്കൊണ്ട് അണിയിച്ചൊരുക്കിയിരിക്കുന്ന ‘ SPROUTS – 2021’- ൽ നമ്മുടെ എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കുവാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കുമല്ലോ.