KKCA ഹാൻഡിങ് ഓവർ 2020-2021
2021 ജനുവരി മാസം 21 വ്യാഴം വൈകിട്ട് 7.30 ന് അബാസിയ ഹെവൻസ് ഹാളിൽ വച്ച് നടന്ന ഹാൻഡിങ് ഓവർ ചടങ്ങിൽ 2020 കമ്മിറ്റിയിൽ നിന്നും 2021 കമ്മിറ്റി പ്രവർത്തനം ഹാൻഡ്ഓവർ ചെയ്യപ്പെട്ടു. പ്രസ്തുത ചടങ്ങിൽ 2020 കമ്മിറ്റി നിശ്ചയിച്ച വരണാധികാരി ശ്രീ, സിബി ചെറിയാൻ പുതിയ കമ്മിറ്റി ഭാരവാഹികളെ വേദിയിൽ ക്ഷണിക്കുകയും 2020 കമ്മിറ്റിയിൽ നിന്നും പ്രസിഡന്റ് , സെക്രട്ടറി, ട്രഷറർ സ്ഥാനങ്ങൾ 2021 കമ്മിറ്റിയുടെ പ്രസിഡൻ്റ് ശ്രീ, ജോബി ചാമംകണ്ടയിൽ, സെക്രട്ടറി ശ്രീ, ടെനി കൂപ്ലിക്കാട്ട്, ട്രഷറർ ശ്രീ, സോജൻ പഴയംപള്ളിയിൽ എന്നിവർ യഥാക്രമം ഏറ്റെടുക്കുക ഉണ്ടായി.. തുടർന്ന് നടന്നയോഗം മാർത്തോമൻ പാടി ആരംഭിക്കുകയും, പ്രസിഡൻ്റ് ശ്രീ, ജോബി 2021 കമ്മിറ്റിയുടെ മറ്റ് സ്ഥാനങ്ങളിലേക്കുള്ള കമ്മിറ്റിയിൽ നിന്നുള്ള ഭാരവാഹികളെ കണ്ടെത്തുകയും ചെയ്തു . പിന്നീട് കെ കെ സി എ (കുവൈറ്റ് ക്ലാനായ കൾച്ചറൽ അസോസിയേഷൻ) ആദ്യ വർക്കിംഗ് കമ്മിറ്റി യോഗം ചേർന്നു . പ്രസിഡൻറ് യോഗം അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുകയും, സെക്രട്ടറി ഈ വർഷ പ്രവർത്തനങ്ങളുടെ കരടു രൂപം അവതരിപ്പിക്കുകയും, ട്രഷറർ സാമ്പത്തിക കാര്യങ്ങളും ചിട്ടി നടത്തിപ്പുമായുട്ടുള്ള കാര്യങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.. തുടർന്ന് നടന്ന ഫോട്ടോ സെക്ഷന് ശേഷം പ്രാർത്ഥനയോട് കൂടി ചടങ്ങുകൾ പര്യവസാനിച്ചു..