KKCA പ്രതിനിധികൾ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവുമായി കൂടിക്കാഴ്ച്ച നടത്തി.
സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് ഗൾഫ് രാജ്യങ്ങളുടെ സന്ദർശനത്തിന്റെ ഭാഗമായി കുവൈറ്റ് സന്ദർശിച്ച അവസരത്തിൽ കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി. . നവംബർ13 -ാം തിയതി ബുധനാഴ്ച രാവിലെ 11:30 ന് സിറ്റി കത്തീഡ്രലിൽ വച്ച് ആയിരുന്നു KKCA എക്സിക്യൂട്ടീവ് അംഗങ്ങളായ സുജിത് ജോർജ്ജ് (KKCA പ്രസിഡണ്ട് ), ഡോണ തോമസ് (ജനറൽ സെക്രട്ടറി), ഷിജോ ജോസഫ് (ട്രഷറർ), ബൈജു ജോസഫ് (ജോയിൻ്റ് സെക്രട്ടറി), KKWF (ചെയർപേഴ്സൺ) ബിൻസി റെജി എന്നിവരുമായുള്ള പിതാവിന്റെ മീറ്റിംഗ്. മീറ്റിംഗിൽ വച്ച് അഭിവന്ദ്യ പിതാവ് ക്നാനായ മക്കളോടുള്ള തൻ്റെ കരുതലും സ്നേഹവും പ്രകടിപ്പിക്കുകയും, ഇപ്പോൾ ഇന്ത്യക്കുള്ളിൽ മാത്രമുള്ള അജപാലനാധികാരം ഇന്ത്യക്ക് പുറത്തേക്കു കൂടി വ്യാപിപ്പിക്കുന്നതിൻ്റെ ആവശ്യകതയെക്കുറിച്ചും അതിനായി റോമിൽ സമർപ്പിച്ച അപേക്ഷയെ കുറിച്ചും സംസാരിച്ചു. KKCA യുടെ 40 വർഷത്തെ ചരിത്രത്തെയും പ്രവർത്തനങ്ങളെയും കുറിച്ച് ചോദിച്ചറിഞ്ഞു. ഗൾഫ് റീജിയണിൽ വരാനിരിക്കുന്ന പുതിയ സീറോ മലബാർ രൂപതയുടെ പരിണിതഫലങ്ങളെ പ്പറ്റിയുള്ള ആശങ്കകൾ KKCA പ്രതിനിധികൾ പിതാവിനെ അറിയിക്കുകയുണ്ടായി. ക്നാനായ മക്കൾക്ക് പിതാവിൻ്റെ നാളിതുവരെയുള്ള എല്ലാ പിന്തുണക്കും കുവൈറ്റിലെ ക്നാനായ മക്കളുടെ പേരിലുള്ള നന്ദി പ്രസിഡണ്ട് അറിയിക്കുകയും KKCA യുടെ സ്നേഹോപഹാരം കൈമാറുകയും ചെയ്തു. പിതാവ് താനായിരിക്കുന്നിടത്തോളം കാലം ക്നാനായ സമുദായത്തിന് എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. KKCA യുടെ പ്രവർത്തനങ്ങൾക്ക് ആശംസകളും അനുഗ്രഹങ്ങളും നൽകി ആശീർവ്വദിക്കുകയും ചെയ്തു. അന്ന് രാവിലെ SMCA സംഘടിപ്പിച്ച സ്വീകരണയോഗത്തിലും KKCA ഭാരവാഹികൾ പങ്കെടുക്കുകയും KKCA ക്ക് വേണ്ടി പ്രസിഡണ്ട് ശ്രീ. സുജിത് ജോർജ്ജ് ആശംസകൾ അർപ്പിക്കുകയും ചെയ്തിരുന്നു.