KKCA ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ നടത്തി.
കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ വാർഷിക പൊതുയോഗവും ക്രിസ്തുമസ് പുതുവത്സര ആഘോഷവും ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ നടത്തി. പ്രസിഡന്റ് ശ്രീ സിബി ചെറിയാൻ മറ്റത്തിലിന്റെയും പ്രോഗ്രാം കൺവീനർ ശ്രീ ബെന്നി ഫിലിപ്പിന്റെയും നേതൃത്വത്തിൽ ആണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ശ്രീ സിബി മറ്റത്തിലിന്റെ അധ്യക്ഷതയിൽ നടത്തിയ യോഗത്തിൽ കാഞ്ഞിരപ്പള്ളി ബിഷപ്പ് ജോസ് പുളിക്കൽ പിതാവ് , ശ്രീ. എ. കെ. ശ്രീവാസ്തവ (Community Welfare officer, Indian Embassy), ഫാ. മാത്യു കുന്നേൽപ്പുരയിടം എന്നിവർ മുഖ്യ അഥിതികൾ ആയിരുന്നു. ബിഷപ്പ് ജോസ് പുളിക്കൽ പിതാവ് പരിപാടി ഉത്ഘാടനം നിർവഹിച്ചു.സെക്രെട്ടറി ശ്രീ ബിനീഷ് കന്നുവെട്ടിയേൽ വാഷിക റിപ്പോർട്ടും, ട്രെഷറർ ശ്രീ റ്റിജി ഇലവുങ്കൽ വാർഷിക കണക്കും അവതരിപ്പിച്ചു. KKCA വൈസ് പ്രസിഡന്റ് ശ്രീ ജോസ് ടോം , KCYL കൺവീനർ ശ്രീ ജിബിൻ ജോസഫ് , KKCL ജോയിന്റ് കൺവീനർ കുമാരി ആഫ്രിൻ ബിജു, എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ക്നാനായ കലോത്സവ വിജയികളുടെ വർണാഭമായ പ്രോഗ്രാമുകളും, ജോസഫ് കണ്ണങ്കരയുടെ നേതൃത്വത്തിൽ നടത്തിയ അടിപൊളി സ്കിറ്റും ചടങ്ങിന് കൊഴുപ്പേകി. 2017 KKCA യുടെ നേതൃസ്ഥാനതേക്ക് പ്രസിഡന്റ് ശ്രീ ജോബി പുളിക്കോലിൽ, സെക്രട്ടറി ശ്രീ ജയേഷ് ഓണശ്ശേരിൽ, ട്രെഷറർ ശ്രീ മെജിത് ചമ്പക്കര, മറ്റു കമ്മിറ്റി മെംബേർസ് എന്നിവരെയും തിരഞ്ഞെടുത്തു. ശ്രീ റെജിമോൻ കുന്നശ്ശേരിൽ വരണാധികാരി ആയിരുന്നു. 1000 ൽപ്പരം ക്നാനായ അംഗങ്ങൾ ആഘോഷങ്ങളിൽ പങ്കെടുത്തു. രാത്രി 10 മണിയോടുകൂടി പരിപാടികൾ വൻ വിജയകരമായി അവസാനിച്ചു.