KKCA കുട്ടികൾക്കായി ഏകദിന ക്യാമ്പ് *CELESTIA*2025 സംഘടിപ്പിച്ചു.
കുവൈറ്റ് ക്നാനായ കൾച്ചറൽ അസ്സോസിയേഷൻ കുട്ടികൾക്കായി CELESTIA 2025 എന്ന പേരിൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു . കുവൈറ്റിലെ വിവിധ സെൻട്രറുകളായി 200 ൽ അധികം കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ ഇന്ത്യ ഇന്റർനാഷണൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ Dr. K Saleem, Dr. Neethu Mariyam Chacko, Mr.Josemon Francis പഴുമാലിൽ എന്നിവർ ക്ളാസ്സുകൾക്ക് നേതൃത്വം നൽകി. KKCL കൺവീനർ ബിനീഷ് കൊച്ചു വെട്ടിക്കൽ സ്വാഗതം ആശംസിച്ച യോഗം അബ്ബാസിയ ഇടവക വികാരി ഫാ . സോജൻ പോൾ ഉത്ഘാടനം ചെയ്തു. KKCA പ്രസിഡന്റ് ജോസ് കുട്ടി പുത്തൻ തറയിൽ അധ്യക്ഷത വഹിച്ചു. അബ്ബാസിയ അസിസ്റ്റന്റ് വികാരി Fr. അനൂപ് എബ്രഹാം, KKCA ജനറൽ സെക്രട്ടറി ജോജി ജോയി പുലിയന്മാനായിൽ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. കെ കെ സി എൽ ജോയിൻ കൺവീനർ പ്രിൻസി ജോസ് പുത്തൻപുരയ്ക്കൽ ക്യാമ്പിന്റെ അവതാരികയായിരുന്നു. വൈസ് പ്രസിഡണ്ട് ആൽബിൻ ജോസ് അത്തിമറ്റത്തിൽ, ജോയിൻ സെക്രട്ടറി ഷിബു ജോൺ ഉ റുമ്പനാനിക്കൽ, ജോയിൻ ട്രഷറർ ജോണി ചേന്നാത്ത് എന്നീ എക്സിക്യൂട്ടീവ് അംഗങ്ങളുടെയും മറ്റ് കമ്മിറ്റി അംഗങ്ങളുടെ സഹകരണത്തോടെ ക്യാമ്പ് വിജയകരമായി. KKCL 2025-ന്റെ ചെയർമാനായി തിരഞ്ഞെടുത്ത മാസ്റ്റർ ഫെബിൻ ജിനു കുടിയിരിപ്പിലിനും
വൈസ് ചെയർമാനായി തിരഞ്ഞെടുത്ത കുമാരി അലിറ്റ മാത്യൂസ് കണ്ടത്തിലിനും അഭിനന്ദനങ്ങൾ. KKCA ട്രഷറർ അനീഷ് ജോസ് മുതലു പിടിയിൽ നന്ദി പറഞ്ഞു.