കെ കെ സി എ ക്രിസ്മസ് പുതുവത്സരാഘോഷവും വാര്‍ഷിക പൊതുയോഗവും സംയുക്തമായി ആഘോഷിച്ചു
കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ 2025 കമ്മറ്റി ക്രിസ്മസ് പുതുവത്സരാഘോഷവും വാര്‍ഷിക പൊതുയോഗവും KKCA LUMORA 2025 എന്ന പേരില്‍ ജനുവരി 10 ശനിയാഴ്ച വൈകുന്നേരം നാലുമണി മുതല്‍ അബ്ബാസിയ ആസ്‌പൈര്‍ സ്കൂളിൽ വെച്ച് വിപുലമായി ആഘോഷിച്ചു. ക്‌നാനായ സമുദായ അംഗവും മഹര്‍ ഓര്‍ഗനൈസേഷന്‍ ഫൗണ്ടര്‍ & ഡയറക്ടര്‍ കൂടിയായ സിസ്റ്റര്‍ ലൂസി കുര്യന്‍ വാര്‍ഷികാഘോഷം ഉത്ഘാടനം ചെയ്തു. KKCA പ്രസിഡണ്ട് ജോസ് കുട്ടി പുത്തന്‍തറ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജോയിന്‍ സെക്രട്ടറി ഷിബു ജോണ്‍ ഉറുമ്പനാനിക്കല്‍ സ്വാഗതം ആശംസിച്ചു. അബ്ബാസിയ ഇടവക വികാരി ഫാ. സോജന്‍ പോള്‍, അസിസ്റ്റന്റ് വികാരി Fr. അനൂപ് അബ്രഹാം, ജനറല്‍ സെക്രട്ടറി ജോജി ജോയി പുലിയന്മാനായില്‍, ട്രഷറര്‍ അനീഷ് ജോസ് മുതലു പിടിയില്‍ , വൈസ് പ്രസിഡന്റ് ആല്‍ബിന്‍ ജോസ് അത്തിമറ്റത്തില്‍ , പോഷക സംഘടനകളുടെ പ്രതിനിധികളായ സിനി ബിനോജ് ഓലിക്കല്‍, സാന്‍ജോസ് കൊല്ലപ്പള്ളില്‍, മാസ്റ്റര്‍ ഫെബിന്‍ ജിനു , ടോമി ജോസ്, സനൂപ് സണ്ണി എന്നിവര്‍ സംസാരിച്ചു. ജോയിന്‍ ട്രഷറര്‍ ജോണി ചെന്നാട്ട് എല്ലാവര്‍ക്കും നന്ദി പറഞ്ഞു. വാര്ഷികാഘോഷത്തിന് മുന്നോടിയായി കുവൈറ്റ് ക്‌നാനായ വുമണ്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ നടന്ന 50 ല്‍ അധികം വനിതകള്‍ പങ്കെടുത്ത മാര്‍ഗം കളി പരിപാടിയുടെ മുഖ്യ ആകര്‍ഷകമായിരുന്നു. തുടര്‍ന്ന് നടന്ന ക്രിസ്മസ് പാപ്പാ കോമ്പറ്റീഷന്‍ കണ്ണിന് കുളിര്‍മ നല്‍കിയ മറ്റൊരു അനുഭവമായിരുന്നു. കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്ത നിരവധി കലാപ്രകടനങ്ങളും പ്രശസ്ത യുവ ഗായകന്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ വിന്നര്‍ ജോബി ജോണി ന്റെ നേതൃത്തിലുള്ള ഗാനമേളയും പരിപാടിയുടെ ഭാഗമായി നടന്നു. KKCA 2026 വര്‍ഷത്തേക്കുള്ള ഭാരവാഹികളായി ബൈജു തേവര്‍ക്കാട്ട് കുന്നേല്‍ (പ്രസിഡന്റ്), വരുണ്‍ തേക്കില കാട്ടില്‍ (ജന. സെക്രട്ടറി ), ജോസഫ് മുളക്കന്‍ (ട്രഷറര്‍) ഓഡിറ്റര്‍ ഷൈജു പൊട്ടനാനിക്കല്‍ എന്നിവരെ ഏകകണ്ഠമായി തെരെഞ്ഞെടുത്തു. Mr. ബിനോ കദളിക്കാട് വരണാധികാരിയായിരുന്നു.