കെ കെ സി എ അക്ഷരദീപം പ്രവേശനോത്സവവും, കേരളപ്പിറവി ദിനാഘോഷവും, സംഘടിപ്പിച്ചു.
കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ (KKCA ) അക്ഷരദീപം മലയാളം പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ കേരളപ്പിറവി ദിനാഘോഷവും, പ്രവേശനോത്സവവും നവംബർ 1 ന് അബ്ബാസിയയിൽ വെച്ച് വിപുലമായി ആഘോഷിച്ചു . ഭാവി തലമുറയ്ക്ക് മലയാള ഭാഷയോടുള്ള അഭിരുചി വർദ്ധിപ്പിക്കുവാൻ പ്രചോദനമേകുമാറ് ഒരു സ്കൂൾ പ്രവേശനോത്സവത്തിന്റെ പ്രതീതിയോടെയാണ് പരിപാടി അരങ്ങേറിയത്.
അക്ഷരദീപം അസ്സി. ഹെഡ്മാസ്റ്റർ വിനിൽ തോമസ് പെരുമാനൂർ അദ്ധ്യക്ഷത വഹിച്ച യോഗം മലയാളം മിഷൻ ചെയർമാൻ ജ്യോതിദാസ് നാരായണൻ ഉദ്ഘാടനം ചെയ്തു.KKCA പ്രസിഡന്റ് ജോസുകുട്ടി പുത്തൻതറ, അക്ഷരദീപം കോർഡിനേറ്റർ ലിഫിൻ ഫിലിപ്പ് നല്ലു വീട്ടിൽ എന്നിവർ ആശംസകൾ അറിയിച്ചു. മുൻ ഹെഡ് മാസ്റ്ററും മുതിർന്ന അധ്യാപകനുമായ ജയ്സൺ മേലേടം കുട്ടികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികളുടെയും അധ്യാപകരുടെയും കാവ്യാലാപനം, സംഘഗാനം, സംഘനൃത്തം, ചെറുകഥ, കഥാപ്രസംഗം എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ചിത്രരചന മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം അധ്യാപകൻ സിറിൽ ജോൺ വാചാച്ചിറ നടത്തി.
ജിയ മരിയ വിനിൽ, ജീവ മരിയ വിനിൽ എന്നിവർ പരിപാടിയുടെ അവതാരകരായിരുന്നു.പരിപാടിക്ക് മാസ്റ്റർ എഡ്വിൻ സിറിൽ സ്വാഗതവും കുമാരി സിയാ റോസ് സിനോജ് നന്ദിയും പറഞ്ഞു.

