കുവൈറ്റ് ക്നാനായ വുമൻസ് ഫോറം ഉദ്ഘാടനം ചെയ്തു.
കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന്റെ (കെ കെ സി എ ) പ്രഥമ വനിതാ വിഭാഗം കുവൈറ്റ് ക്നാനായ വുമൻസ് ഫോറത്തിന്റെ (KKWF ) ഉദ്ഘാടനം മാർച്ച് 25 വെള്ളിയാഴ്ച അബ്ബാസിയ ഹെവൻസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. കാർമൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ക്രിസ്റ്റി മരിയ ഉത്ഘാടനം ചെയ്ത ചടങ്ങിൽ കെ കെ സി എ പ്രസിഡന്റ് ജയേഷ് ഓണശ്ശേരിൽ അദ്ധ്യക്ഷത വഹിച്ചു. കെ കെ സി എ ജന. സെക്രെട്ടറി ബിജോ മാൽപാങ്കൽ സ്വാഗതം ആശംസിച്ചു. വുമൻസ് ഫോറം നിയുക്ത ഭാരവാഹികളായ ഷൈനി ജോസഫ്, സിനി ബിനോജ്, കെ കെ സി എ മുൻ ഭാരവാഹികളായ ജോൺസൺ വട്ടകൊട്ടയിൽ, തോമസ് മുല്ലപ്പള്ളി, കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ റെജി തോമസ് എന്നിവർ സംസാരിച്ചു. കെ കെ സി എ ട്രഷറർ ജോസ്കുട്ടി പുത്തൻതറ നന്ദി പറഞ്ഞു. ജെയിൻ തോമസ് പരിപാടിയുടെ അവതാരകയായിരുന്നു. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി നടന്ന വിമൻസ് ഫോറത്തിന്റെ പ്രഥമ യോഗത്തിൽ വെച്ച് 2022 വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഭാരവാഹികൾ: ഷൈനി ജോസഫ് (ചെയർപേഴ്സൺ) സിനി ബിനോജ് (സെക്രട്ടറി), മിനി സാബു (ട്രഷറർ), മായ റെജി (വൈസ് ചെയർപേഴ്സൺ), ജീന ജോസ്കുട്ടി (ജോ. സെക്രട്ടറി). കെ കെ സി എ വൈസ് പ്രസിഡന്റ് ബിനോ കദളിക്കാട്ട്, ജോയിന്റ് സെക്രട്ടറി അനീഷ് എം ജോസ് , ജോയിന്റ് ട്രഷറർ വിനിൽ തോമസ് , കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി