കുവൈറ്റ് ക്നാനായ വുമൺസ് ഫോറം (KKWF) 2025 വർഷത്തേക്കുള്ള ഭാരവാഹികൾ ചുമതലയേറ്റെടുത്തു.
KKWF നവ നേതൃത്വം 🌹🌹🌹🌹
മുൻ KKWF ചെയർപേഴ്സൺ ശ്രീമതി ബിൻസി റെജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 2025 ലേക്കുള്ള എല്ലാ ഭാരവാഹികളെയും തിരെഞ്ഞെടുത്തു.
KKCA പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ നിയുക്ത KKWF ചെയർപേഴ്സൺ ശ്രീമതി സിനി ബിനോജിന് മുൻ KKWF ചെയർപേഴ്സൺ ബിൻസി റെജി പതാക കൈമാറി. പുതിയ ഭരണ സമിതി ആയി ചെയർപേഴ്സൺ സിനി ബിനോജ് ഓലിക്കൽ , സെക്രട്ടറി ജാസിൻ റെന്നീസ് ഇലവുംകുഴിപ്പിൽ, ട്രഷറർ മാലി ബിജു കവലക്കൽ, വൈസ്ചെയർപേഴ്സൺ ജീനു ഷാജൻ കെഴുവന്താനം, ജോയിന്റ്സെക്രട്ടറി പ്രിൻസി ഫിലിഫ് പെരുമ്പേൽ എന്നിവരെ തിരഞ്ഞെടുത്തു.
മുൻ KKWF ചെയർപേഴ്സൺ ബിൻസി റെജി, നിയുക്ത KKWF ചെയർപേഴ്സൺ സിനി ബിനോജ് ഓലിക്കൽ , KKCA പ്രസിഡന്റ് ജോസുകുട്ടി പുത്തൻതറ, സെക്രട്ടറി ജോജി ജോയി പുലിയൻമാനയിൽ, ട്രഷറർ അനീഷ് ജോസ് മുതലുപിടിയിൽ, മുൻ KKCA സെക്രട്ടറി ഡോണ തോമസ്, എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. മുൻ KKWF സെക്രട്ടറി സിമിലി ജോസ് റിപ്പോർട്ടും, ട്രഷറർ ബെറ്റി വിനിൽ കണക്കും അവതരിപ്പിച്ചു. KKCA 2024 &2025 എക്സിക്യൂട്ടീവ് മെംബർസിന്റെ സാന്നിധ്യം യോഗത്തിന്റെ മാറ്റ്കൂട്ടി. ഷിനു ബിനു സ്വാഗതവും ഷിന്റു തോമസ് നന്ദിയും പറഞ്ഞു. 2024 committee ഒരുക്കിയ സ്നേഹ സല്കാരത്തിന് ശേഷം എല്ലാവരും പിരിഞ്ഞു.