കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ സമ്മർ ക്യാമ്പിന് തുടക്കം കുറിച്ചു.
കുവൈറ്റ്: കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പിന് തുടക്കമായി. കുവൈറ്റിലെ വിവിധ ഏരിയകളിൽ ആരംഭിച്ച ക്യാമ്പുകളിൽ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസുകൾ, മോട്ടിവേഷണൽ ടോക്കു കൾ , വിവിധതരം ഗെയിമുകൾ, മലയാള ഭാഷാ പഠനം മുതലായവ ഉൾപ്പെടുത്തിയിട്ടുണ്ട്. കെ കെ സി എ, “കല കുവൈറ്റി”ന്റെ ഗൈഡൻസോടും സപ്പോർട്ടോടും കൂടി ആരംഭിക്കുന്ന മലയാള ഭാഷാ പഠന ക്ലാസ്സിന്റെ ഔദ്യോഗികമായ ഉദ്ഘാടനം 19/6/2019 വൈകുന്നേരം ആറുമണിക്ക് അബ്ബാസിയ ചാച്ചുസ് ഹാളിൽ വെച്ച് നടന്നു. കെ കെ സി എ വൈസ് പ്രസിഡണ്ട് ശ്രീ ജോൺസൺ വട്ടകോട്ടയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ശ്രീ ജിനു കുര്യൻ സ്വാഗതം പറയുകയും, കല ജനറൽസെക്രട്ടറി ശ്രീ. സൈജു ടി കെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. മലയാളം മിഷൻ ജനറൽ കൺവീനർ ശ്രീ.അനീഷ് കല്ലുങ്കൽ മലയാളഭാഷാ പാഠ്യക്രമത്തെ കുറിച്ച് വിശദീകരിച്ച് സംസാരിച്ചു. ജോ. സെക്രട്ടറി ശ്രീ തോംസൺ മാത്യു നന്ദി പറഞ്ഞ് അവസാനിച്ച യോഗ നടപടികൾക്ക് ശേഷം പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ ശ്രീ. സിനോജ് ജോർജ് കുട്ടികൾക്കായി ക്ലാസെടുത്തു. കെ കെ സി എ കുടുംബാംഗം ശ്രീ ജിബിയുടെ ഗെയിമിംഗ് സെക്ഷനും കുട്ടികൾക്ക് നവ്യാനുഭവമായി. ഏകദേശം 300 ഓളം കുട്ടികൾ രജിസ്റ്റർ ചെയ്തിരിക്കുന്ന സമ്മർ ക്യാമ്പ് വരും ദിവസങ്ങളിൽ കുട്ടികൾക്ക് ഗുണപ്രദമാകുന്ന വിവിധതരം പരിപാടികളുമായി മുന്നോട്ടു നീങ്ങും എന്ന് കെകെസിഎ ഭാരവാഹികൾ അറിയിച്ചു.