കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ ഔട്ട് ഡോർ പിക്നിക് സംഘടിപ്പിച്ചു
കുവൈറ്റ്: കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ ഏപ്രിൽ 5 ന് ഫാമിലി ഔട്ട് ഡോർ പിക്നിക് സംഘടിപ്പിച്ചു. കബെദിലെ മനോഹരമായ അൽജസാൻ റിഫാസ് ശാലയിൽ രാവിലെ 9:30 ന് യൂണിറ്റ് അടിസ്ഥാനത്തിൽ നടന്ന അംഗങ്ങളുടെ മനോഹരമായ റാലി യോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് കെ കെ സി എ പ്രസിഡന്റ് ശ്രീ. റെജി കുര്യൻ അഴകേടം അധ്യക്ഷത വഹിച്ച മീറ്റിംഗിൽ ജെ. സെക്രട്ടറി ശ്രീ. ജിനു കുര്യൻ സ്വാഗതം പറയുകയും, അബ്ബാസിയ സെന്റ്. ഡാനിയേൽ കംബോണി ചർച് വികാരി ഫാദർ. പ്രകാശ് കാഞ്ഞിരത്തിങ്കൽ ഉത്ഘാടന പ്രസംഗം നടത്തി, കെ കെ സി എ യുടെ യൂണിറ്റ് കളുടെ പ്രതീകമായ 15 ബലൂണുകൾ പറത്തി പിക്നിക് ഔദ്യോഗികമായി ഉത്ഘാടനം ചെയ്യുകയും, ട്രഷറർ ശ്രീ. സിജുമോൻ മുടക്കോടിയിൽ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. 4 കോർട്ടുകളിലായി കുട്ടികൾക്കും മുതിർന്നവർക്കും ദമ്പതികൾക്കുമായി നടന്ന വിവിധ കായിക മത്സരങ്ങളിൽ അംഗങ്ങൾ അത്യാവേശത്തോടെ പങ്കെടുത്തു. നാട്ടിൽ നിന്നും വിസിറ്റിനെത്തിയ മാതാപിതാക്കളെ പിക്നിക്കിൽ ആദരിച്ചു. ശ്രീ.ജെയ്സൺ മേലേടം, ശ്രീ. ജയേഷ് ഓണശ്ശേരിൽ, ശ്രീ. ബിനോ കദളിക്കാട് എന്നിവരുടെ നേതൃത്ത്വത്തിൽ ഉള്ള കമ്മിറ്റികൾ പരിപാടികൾ നിയന്ത്രിച്ചു. പ്രവാസജീവിതത്തിലെ വിരസതകൾ എല്ലാം മറന്ന് ഒത്തുകൂടിയ ക്‌നാനായമക്കൾ ശാലയിൽ അക്ഷരാർത്ഥത്തിൽ ഉത്സവപ്രതീതി സൃഷ്ടിച്ചു. കൂട്ടായ്മയുടെയും, പരസ്പര സ്നേഹത്തിന്റെയും പുത്തൻ ശീലുകൾ രചിച്ച. മുഴുവൻദിന പ്രോഗ്രാം വൈകുന്നേരം 6 മണിയോടെ സമാപിച്ചു .