കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ ഔട്ട്ഡോർ പിക്നിക്ക് സംഘടിപ്പിച്ചു.
കുവൈറ്റ്: കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ ഏപ്രിൽ20നു ഔട്ട്ഡോർ പിക്നിക്ക്കബ്ദ്ശാലയിൽ സംഘടിപ്പിച്ചു. രാവിലെ 9.30 നു വിവിധ യൂണിറ്റുകളിൽ നിന്നുമുള്ള അംഗങ്ങളുടെ മാർച്ച്ഫാസ്റ്റോടു കൂടി പ്രോഗ്രാമിനു തുടക്കം കുറിച്ചു. കെ.കെ.സി.എ പ്രസിഡണ്ട്ശ്രി. റിനോ തെക്കേടത്തു ക്നാനായ പ്രതിജ്ഞചൊല്ലുകയും, സമാദാനത്തിന്റെ വെള്ളരി പ്രാവിനെ പറത്തി പ്രോഗ്രാം ഉൽക്കാടനം ചെയ്തു. അബ്ബാസിയ വികാരി ഫാ. ജോണി ദീപശിഖയ്‌ക്ക് തിരികൊളുത്തി കെ.കെ.സി.എ എക്സിക്യൂട്ടീവിന് കൈ മാറ്റം ചെയ്തു. സെക്രട്ടറി ശ്രി. അനിൽ തേക്കുംകാട്ടിൽ കാലംചെയ്ത അഭിവന്ദ്യ വിരുത്തിക്കുളങ്ങര പിതാവിന്കെ.കെ.സി.എ യുടെ ആദരാഞ്ജലികൾ അർപ്പിക്കുകയും എല്ലാവരെയും പ്രോഗ്രാമിലേക്കു സ്വാഗതം ചെയ്യുകയും ചെയ്‌തു. പ്രസിഡണ്ട്ശ്രി. റിനോ തെക്കേടത്തു അംഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയും, ഫാ. ജോണി, ഫാ. പോൾ, ഫാ. സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ അറിയിക്കുകയും, ട്രഷറാർ ശ്രി. സജി തോട്ടിക്കാട്ട്നന്ദി അറിയിക്കുകയും ചെയ്തു. ആർട്സ്&സ്പോർട്സ്കമ്മറ്റി കൺവീനർ ശ്രി. ജെയ്സൺ മേലേടത്തിന്റെ നേതൃത്വത്തിൽ നിരവധി കായിക മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. പ്രസ്തുത ദിനത്തിൽ നാട്ടിൽ നിന്നും എത്തിച്ചേർന്ന മാതാപിതാക്കന്മാരെയും പുതുതായി കല്യാണം കഴിഞ്ഞ വധൂ വരന്മാരെയും കെ. കെ. സി. എ ആദരിക്കുകയും ചെയ്തു.