കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ കെ കെ സി എൽ കുട്ടികൾക്കായി “വിജ്ഞാനോത്സവ് 2018” സംഘടിപ്പിച്ചു.
കെ കെ സി എൽ കുട്ടികൾക്കായി കെ കെ സി എ ഫെബ്രുവരി 25 ഞായറാഴ്ച്ച വിജ്ഞാനോത്സവ് 2018 എന്ന പേരിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. കെ കെ സി എൽ കൺവീനർ ശ്രീ. തോമസ് സൈമൺ സ്വാഗതമേകിയ ചടങ്ങിന് Dr.P.R വെങ്കിട്ടരാമൻ ഭദ്രദീപം കൊളുത്തി ഉൽഘാടനം നിർവ്വഹിക്കുകയും കെ കെ സി എ പ്രസിഡന്റ് ശ്രീ റെനോ തെക്കേടം അദ്ധ്യക്ഷ പ്രസംഗം നിർവ്വഹിക്കുകയും ചെയ്‌തു. തുടർന്ന് അബ്ബാസിയാ ഇടവക വികാരി ഫാ. ജോണി, ഫാ. ജോസഫ്, സെക്രട്ടറി ശ്രീ. അനിൽ തേക്കുംകാട്ടിൽ, കെ കെ സി എൽ ചെയർമാൻ മാസ്റ്റർ സാനു ബെന്നി എന്നിവർ ആശംസ അർപ്പിക്കുകയും, ട്രഷറാർ ശ്രീ സജി തോട്ടിക്കാട്ടു ഏവർക്കും നന്ദി പ്രകാശിപ്പിക്കുയും ചെയ്‌തു. കെ കെ സി എ കുടുംബാംഗം ശ്രീമതി ജെയിൻ നയിച്ച ക്ലാസ്സ് കുട്ടികൾക്ക് ഏറെ പ്രയോജനപ്പെട്ടു. പ്രസ്തുത ദിനത്തിൽ മുതിർന്ന കുട്ടികൾക്കും മാതാപിതാക്കൾക്കുമായി പ്രശസ്ഥ കരിയർ ഗൈഡ് ആയ Dr. P.R വെങ്കിട്ടരാമൻ കരിയർ ഡെവലപ്മെന്റ് ക്ലാസ്സ് എടുക്കുകയും അത് മാതാപിതാക്കൾക്കും കുട്ടികൾക്കും വളരെ പ്രയോജനപ്രദമാകുകയും ചെയ്‌തു. വിജ്ഞാനവും വിനോദവും കോർത്തിണക്കിയ പ്രോഗ്രാമിന് കുവൈറ്റ് കെ സി വൈ ൽ കൊച്ചു കുട്ടികൾക്കായി വൈവിധ്യങ്ങളായ മത്സരങ്ങൾ സംഘടിപ്പിച്ചു. തദവസരത്തിൽ 2018 വർഷത്തെ ചെയർമാൻ ആയി മാസ്റ്റർ നിഖിൽ സാജനും, വൈസ് ചെയർമാൻ ആയി കുമാരി അനീട്ര സാബുവും തിരഞ്ഞെടുക്കപ്പെട്ടു. രാവിലെ 9മണി മുതൽ വൈകിട്ട് 6 മണിവരെ നീണ്ടു നിന്ന പ്രോഗ്രാം കുട്ടികളിലും മുതിർന്നവരിലും ഏറെ മതിപ്പുളവാക്കി.