കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ ഫുട്ബോൾ ആരവം 2025 എന്ന പേരിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.
നവംബർ 14 വെള്ളിയാഴ്ച്ച മംഗഫ് സബാഹിയ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഞ്ച് സോണുകളിൽ നിന്നായി ഇരുപതോളം ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു.
ഫുട്ബാൾ മത്സരത്തിന്റെ ഉദ്ഘാടനം KKCA പ്രസിഡന്റ് ജോസുകുട്ടി പുത്തൻതറ നിർവഹിക്കുകയും, സെക്രട്ടറി ജോജി ജോയി പുലിയൻമാനായിൽ സ്വാഗതം ആശംസിക്കുകയും, ട്രെഷർ അനീഷ് ജോസ് മുതലു പിടിയിൽ നന്ദിയും പറഞ്ഞു.
KKCA ഭാരവാഹികളായ ആൽബിൻ ജോസ് അത്തിമറ്റത്തിൽ , ഷിബു ജോൺ ഉറുമ്പനാനിക്കൽ, ജോണി ജേക്കബ് ചേന്നാട്ട്, ഡോണ തോമസ് തയ്യിൽ, ലിഫിൻ ഫിലിപ്പ് നല്ലുവീട്ടിൽ , ജൂണി ഫിലിപ്പ് വെട്ടിക്കൽ, ബൈജു തേവർക്കാട്ടുകുന്നേൽ, സെമി ജോൺ ചവറാട്ട് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.
സോൺ അടിസ്ഥാനത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ വിജയിച്ച ടീമുകൾക്ക് ട്രോഫികൾ വിതരണം ചെയ്തു. വനിതകളുടെ പെനാൽറ്റി ഷൂട്ടൗട്ട് മത്സരവും പ്രത്യേകം ശ്രദ്ധേയമായിരുന്നു. വനിതകൾ മനോഹരമായ പ്രകടനം കാഴ്ചവെച്ച് എല്ലാവരുടെയും പ്രശംസ നേടിയെടുത്തു.