കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന്റെ ഓണാഘോഷം തനിമയിലൊരു പൊന്നോണരാവ് 2025 വർണാഭമായി ആഘോഷിച്ചു.
കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന്റ്റെ (KKCA) 2025 പ്രവർത്തനവർഷത്തിലെ ഓണാഘോഷ പരിപാടി “തനിമായിലൊരു പൊന്നോണരാവ് 2025” എന്ന പേരിൽ സെപ്റ്റംബർ 19ന് 3 മണി മുതൽ സെൻട്രൽ സ്കൂൾ അബ്ബാസിയായിൽ വെച്ച് നടത്തപ്പെട്ടു.
1,200 ലധികം അംഗങ്ങൾ പങ്കെടുത്ത ഓണാഘോഷ പരിപാടി 3:30 ന് സോൺ അടിസ്ഥാനത്തിലുള്ള ഓണപ്പാട്ട്, മാവേലി മൽസരത്തോടെ ആരംഭിച്ചു. തുടർന്ന് താലപ്പൊലി, പുലികളി, മാവേലി എന്നിവരുടെ അകമ്പടിയോടെയും നമ്മുടെ അംഗങ്ങളുടെ ട്രൂപ്പ് ആയ ക്നാനായ ബീറ്റ്സ് കുവൈറ്റ് (KBK) യുടെ ചെണ്ടമേളത്തോടെയും 2025 കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണത്തിന്റെ മുഴുവൻ തനിമയും നിറഞ്ഞ ഘോഷയാത്ര നടത്തി.
തുടർന്ന് നടന്ന പൊതു സമ്മേളനം പ്രശസ്ത സിനിമാനിർമ്മാതാവും ക്നാനായ സമുദായ അംഗവുമായ ശ്രീ ലിസ്സ്റ്റിൻ സ്റ്റീഫൻ ഉത്ഘാടനം ചെയ്തു.
KKCA പ്രസിഡന്റ് ജോസുകുട്ടി പുത്തൻതറ അദ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ജോജി ജോയി പുലിയന്മാനായിൽ സ്വാഗതം ആശംസിക്കുകയും റവ. ഫാദർ ജിജോ തോമസ്, (Our Lady of Arabia Asst. Parish priest Ahamadi) അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു. കെ കെ സി എ പോഷക സംഘടനാ ഭാരവാഹികകളായ ശ്രീമതി സിനി ബിനോജ് ഓലിക്കൽ (KKWF ചെയർപേഴ്സൻ ), ബോവസ് ജോസ് തൊട്ടിയിൽ (KCYL ചെയർമാൻ), ടോമി ജോസ് പടിഞ്ഞാറെനന്നികുന്നേൽ (ആക്ഷരദീപം ഹെഡ്മാസ്റ്റർ), ഫെബിൻ ജിനു (KKCL ചെയർമാൻ), മാവേലി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കെ.കെ.സി.എ ട്രഷറർ അനീഷ് എം ജോസ് മുതലുപിടിയിൽ നന്ദി പറഞ്ഞു. ശ്രീമതി ജെയിൻ തോമസ്, ജോനാതൻ ഷൈജു , മരിയ ടൈറ്റസ് എന്നിവർ പരിപാടിയുടെ അവതാരകരായിരുന്നു.
KKCA വൈസ് പ്രസിഡന്റ് ആൽബിൻ ജോസ് അത്തിമറ്റത്തിൽ, ജോയിന്റ് സെക്രട്ടറി ഷിബു ജോൺ ഉറുബനാനിക്കൽ, ജോയിന്റ് ട്രഷറർ ജോണി ജേക്കബ്ബ് ചെന്നാട്ട്, വിവിധ സബ് കമ്മിറ്റി കൺവീനർമാരായ ലിഫിൻ ഫിലിപ്പ് (കൾച്ചറൽ), ഡോണ തോമസ് (ആർട്സ്), ജൂണി ഫിലിപ്പ് (ഫുഡ്) എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
പൊതു സമ്മേളനത്തിന് ശേഷം നടന്ന മനോഹരമായ വെൽക്കം ഡാൻസ് ഒരു മായാനിമിഷം പോലെ കണ്ണിനും മനസ്സിനും പുതുമ പകർന്നു. 50-ൽ അധികം കുട്ടികളും മുതിർന്നവരും ചേർന്ന് അവതരിപ്പിച്ച ഈ മനോഹര കാഴ്ച, പരിപാടിയുടെ ഏറ്റവും ശ്രദ്ധേയമായ നിമിഷങ്ങളിലൊന്നായി. തുടർന്ന് വിവിധ സോൺ അടിസ്ഥാനത്തിൽ അവതരിപ്പിച്ച വർണ്ണശബളമായ നൃത്ത സംഗീത കലാപരിപാടി പ്രകടനങ്ങളാൽ സമ്പന്നമായിരുന്നു. ഈ വിജയത്തിന് കരുത്തേകിയ KKCAയുടെ എല്ലാ കലാകാരന്മാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
വിഭവ സമൃദ്ധിയോടും അതുല്യ രുചിയോടും നിറഞ്ഞ ഓണസദ്യ എല്ലാവർക്കും ഒരുമിച്ച് അനുഭവിക്കാവുന്ന വേറിട്ട അനുഭൂതി പകർന്നു. ഓണസദ്യ കഴിഞ്ഞ് വരുന്നവരുടെ കണ്ണഞ്ചിപ്പിക്കുന്ന രീതിയിലുള്ള ഓണത്തനിമ വിളിച്ചോതുന്ന ഫോട്ടോഷൂട്ട് ഫ്രെയിം എല്ലാവരെയും അമ്പരിപ്പിച്ചു. ഇതിന് നേതൃത്വം നൽകിയ സാജു ജോസഫ് ഇടംപാടത്തിനെ ഈ അവസരത്തിൽ പ്രത്യേകം അഭിനദിക്കുന്നു.
അടുത്തതായി അരങ്ങേറിയ മലയാളം ഫിലിം അഭിനേതാവ് ശ്രീ പ്രമോദ് കുമാർ വെളിയനാടിന്റെ മാസ്മരിക പ്രകടനം, കാണികളെ അതിന്റെ കരുത്തിലും കൗതുകത്തിലും മുഴുകിച്ചുകളഞ്ഞു.
അവസാനമയി എല്ലാവരെയും സംഗീതലോകത്തേക്ക് കൊണ്ടുപോകനായി നാട്ടിൽനിന്നും എത്തിയ പ്രമുഖ ഗായകന്റെ നേതൃത്വത്തിൽ നടന്ന സംഗീത വിരുന്നും പരിപാടിയുടെ മുഖ്യ ആകർഷകമായിരുന്നു. അതിലെല്ലാം ഉപരി KKCA അംഗങ്ങളായ നിങ്ങൾ ഓരോരുത്തരും നൽകിയ സപ്പോർട്ടും, സഹകരണവും ഈ ആഘോഷത്തിന്റെ മാറ്റ് കൂട്ടി. അങ്ങനെ ഓണത്തിന്റെ മനോഹരമായ ലോകത്തിലേക്ക് എല്ലാവേരയും കൂട്ടികൊണ്ടുപോയി, ഒരിക്കലും മറക്കാനാകാത്ത ഈ സായാഹ്നം, എല്ലാവർക്കും സന്തോഷവും ആവേശവും പകർന്നു.