എസ്രാ ക്നാനായ സിറ്റി – ക്നാനായ ഓണത്തനിമ 2017
കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന്റെ ഈ വർഷത്തെ പ്രഥമ ഇൻഡോർ പ്രോഗ്രാം, സെപ്റ്റംബർ 22 വെള്ളിയാഴ്ച ” ക്നാനായ ഓണത്തനിമ 2017 ” എന്ന പേരിൽ നടത്തപ്പെടുന്നു. കുവൈറ്റിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന ജനറൽ ബോർഡ് മീറ്റിങ്ങിലേക്ക്, ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജനശ്രദ്ധ നേടിയ ക്നാനായ സമുദായ അംഗവും, സിനിമ സവിധായകനും, ദേശിയ ചലച്ചിത്ര പുരസ്‌കാര ജേതാവുമായ ദിലീഷ് പോത്തൻ മുഖ്യാതിഥിയായി എത്തുന്നു. കെ.കെ.സി.എ. ആദ്യമായി നേരിട്ട് നിർമിച്ചു, ശ്രീ.വിൽസൺ പിറവം വരികൾ എഴുതി പാടി പുറത്തിറക്കുന്ന ക്നാനായ സ്വാഗത നൃത്തഗാനത്തോടൊപ്പം കുവൈറ്റിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള നൂറോളം കുട്ടികൾ നൃത്തച്ചുവടുകൾ വെയ്ക്കുമ്പോൾ, അത് കുവൈറ്റിലെ ക്നാനായ സമൂഹത്തിനു വേറിട്ട അനുഭവമായിരിക്കും എന്നതിൽ തർക്കമില്ല. കുട്ടികൾക്കൊപ്പം മുതിർന്നവരും ചേർന്ന് അവതരിപ്പിക്കുന്ന സംഘനൃത്തങ്ങൾ, മാർഗംകളി, തിരുവാതിര, ഒപ്പന, ഓട്ടം തുള്ളൽ, സിനിമാറ്റിക് ഡാൻസ്, മറ്റ് കലാരൂപങ്ങൾ എന്നിവ സ്റ്റേജിൽ നിറഞ്ഞാടുമ്പോൾ, തൂശനില ഇടത്തോട്ട് മടക്കി ഒന്നിച്ചിരുന്ന് ഓണസദ്യ ഉണ്ണുമ്പോൾ തനിമയിലും ഒരുമയിലും വിശ്വാസത്തിലും പുലരുന്ന ഒരു ജനത താങ്ങളുടെ നാടിന്റെ സംസ്കാരവും, പൈതൃകവും പുതുതലമുറക്ക് പകർന്ന് കൊടുക്കുവാൻ ശ്രമിക്കുകയാണ്. കുവൈറ്റിലെ ക്നാനായ കലാകാരൻമാർക്കൊപ്പം വേദിയെ കലാസന്തുഷ്ടമാക്കുവാൻ നാടൻ പാട്ടിന്റെ മുടിചൂടമന്നനായ ശ്രീ.കലാഭവൻ മണിയുടെ ഭാവസ്വരഭേദങ്ങളോടെ ശ്രീ.രഞ്ജു ചാലക്കുടി, അമൃത ടീവി സൂപ്പർ ഡ്യൂപ്പ് വിജയി ശ്രീ.ജയപ്രകാശ് നെടുമങ്ങാട്, ഒപ്പം ശ്രീ.ജയപ്രകാശ് മട്ടന്നൂർ എന്നിവർ കേരളത്തിൽ നിന്നും എത്തുന്നു. ആധുനിക സമൂഹത്തിൽ ഒരു വേറിട്ട ആശയമായി ക്നാനായക്കാർക്ക് മാത്രമായി ഒരു സിറ്റി എന്ന സംരംഭവുംമായി എത്തുന്ന എസ്രാ ക്നാനായ സിറ്റിയാണ് ഈ പ്രോഗ്രാമിന്റെ സിഗ്‌നേച്ചർ സ്പോൺസർ ആയിരിക്കുന്നത്. കുവൈറ്റിലെ ക്നാനായ സമുദായഅംഗങ്ങളെ ഒരേ കുടകീഴിൽ അണിനിരത്തുന്ന കെ.കെ.സി.എ. യുടെ ” എസ്രാ ക്നാനായ സിറ്റി – ക്നാനായ ഓണത്തനിമ 2017 “ന്റെ വിജയത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി പ്രസിഡന്റ് ശ്രീ.ജോബി പുളിക്കോലിൽ, ജനറൽ സെക്രട്ടറി ശ്രീ.ജയേഷ് ഓണശ്ശേരിൽ, ട്രെഷറർ ശ്രീ.മെജിത് ചമ്പക്കര എന്നിവർ അറിയിച്ചു.