കുവൈറ്റ് ക്നാനായ കൾ ച്ചറൽ അസോസിയേഷൻ (KKCA) “Empower Families 2025” എന്നപേരിൽ അംഗങ്ങളായ മാതാപിതാക്കൾക്ക് വേണ്ടി സെമിനാർ സംഘടിപ്പിച്ചു.
കുവൈറ്റ് ക്നാനായ കൾ ച്ചറൽ അസോസിയേഷൻ (KKCA) “Empower Families 2025” എന്നപേരിൽ അംഗങ്ങളായ മാതാപിതാക്കൾക്ക് വേണ്ടി സെമിനാർ സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി ഹോളി ഫാമിലി കോ-കത്തീഡ്രൽ Rev. Fr. ജോയ് മാത്യു മുണ്ടക്കൽ നയിച്ച ക്ലാസ് കൂടുതലായും സമകാലീന ജീവിത സാഹചര്യങ്ങളിലും കാലഘട്ടത്തിന്റെ മാറ്റങ്ങളിലും ഓരോ കുടുംബവും നേരിടേണ്ട വെല്ലുവിളികൾ, അവയെ മറികടക്കാനുള്ള മാർഗങ്ങൾ, മാതാപിതാക്കളായുള്ള ഉത്തരവാദിത്തങ്ങൾ തുടങ്ങിയ വിഷയങ്ങൾ ആസ്പദമാക്കി ആയിരുന്നു.
200ൽപരം മാതാപിതാക്കൾ പങ്കെടുത്ത ചടങ്ങിൽ KKCA പ്രസിഡന്റ് ശ്രീ. ജോസുകുട്ടി പുത്തൻതറ സ്വാഗതം ആശംസിച്ചു. സെക്രട്ടറി ജോജി ജോയി പുലിയന്മാനായിൽ നന്ദി അറിയിച്ചു. പ്രിൻസി ജോസ് പുത്തൻപുരയ്ക്കൽ സെമിനാറിന്റെ അവതാരികയായിരുന്നു.
ചടങ്ങിന്റെ ഒരുക്കങ്ങൾക്ക് ട്രഷറർ അനീഷ് ജോസ് മുതലുപിടിയിൽ, വൈസ് പ്രസിഡന്റ് ആൽബിൻ ജോസ് അത്തിമറ്റത്തിൽ, ജോയിന്റ് സെക്രട്ടറി ഷിബു ജോൺ ഉറുമ്പനാനിക്കൽ, ജോയിന്റ് ട്രഷറർ ജോണി ജേക്കബ് ചേന്നാത്ത് എന്നിവർ നേതൃത്വം നൽകി.