കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ (KKCA) KNANAYA NIGHT 2024 ആഘോഷിച്ചു.
കുവൈറ്റിലെ എല്ലാ ക്നാനായ്ക്കാരെയും ഒരുമിച്ച് ഒരു വേദിയിൽ കൊണ്ടുവരുവാനുള്ള സുവർണ്ണ അവസരമായി കണ്ട്, 4th ഒക്ടോബർ 2024-ന് ഉച്ചകഴിഞ്ഞു 3:30 മുതൽ “KNANAYA NIGHT 2024″ ഹസ്സാവിയയിലുള്ള യുണൈറ്റഡ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ* വെച്ച് സംഘടിപ്പിച്ചു. എല്ലാ വർഷവും പതിവുള്ള ഓണാഘോഷത്തിൽ നിന്നും വ്യത്യസ്തമായ ഒരു പ്രോഗ്രാം നടത്തണമെന്ന 2024 ഭരണകമ്മിറ്റിയുടെ തീരുമാനത്തിൽ നിന്നുമാണ് KNANAYA NIGHT 2024 എന്ന ആശയം ഉടലെടുത്തത്. KKCA പ്രസിഡന്റ് ശ്രീ. സുജിത് ജോർജ് അധ്യക്ഷനായിരുന്ന ഉൽഘാടന സമ്മേളനത്തിൽ KKCA General Secretary ഡോണ തോമസ് എല്ലാവർക്കും സ്വാഗതം ആശംസിച്ചു. അബ്ബാസിയ ഇടവക വികാരി Rev. Fr. സോജൻ പോൾ, OFM, Cap. ഭദ്രദീപം തെളിയിച്ച് Knanaya Night ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ വിശിഷ്ട അതിഥിയായി എത്തിയ ഗായിക ശ്രീമതി. സിന്ധു രമേശ് തൻ്റെ ഗാനാലാപനത്തിലൂടെ രാവിനു കൂടുതൽ മധുരം നൽകി. SMCA പ്രസിഡന്റ് ശ്രീ. ഡെന്നി തോമസ് കാഞ്ഞൂപറമ്പിൽ, KKCA പോഷക സംഘടനാ പ്രതിനിധികൾ ആയ അക്ഷരദീപം ഹെഡ്മാസ്റ്റർ ശ്രീ. ജയ്സൺ മേലേടം, KKWF ചെയർപേഴ്സൺ ശ്രീമതി. ബിൻസി റെജി, KCYL ചെയർമാൻ ശ്രീ. ബിനു ബിജു, KKCL ചെയർമാൻ മാസ്റ്റർ, ടിബിൻ തോമസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. KKCA ട്രഷറർ ശ്രീ. ഷിജോ ജോസഫ് എല്ലാവർക്കും കൃതജ്ഞത അറിയിച്ചു. തുടർന്ന് KKCA അംഗങ്ങളും കുട്ടികളും കഴിവ് തെളിയിച്ച വർണ്ണശഭളമായ കലാസന്ധ്യയും ഗാനമേളയും, ഇപ്പോൾ കുവൈറ്റിലുള്ള TV ആർട്ടിസ്റ്റ് മനീഷ് ഖാൻ അവതരിപ്പിച്ച മിമിക്രി ഷോയും KNANAYA NIGHT നെ വ്യത്യസ്തമാക്കി. സ്വാദിഷ്ടമായ വ്യത്യസ്ത വിഭവങ്ങളാൽ സമൃദ്ധമായ സ്നേഹവിരുന്ന് കൂടുതൽ ശ്രദ്ധേയമായിരുന്നു. KKCA അംഗങ്ങളുടെ, കുവൈറ്റ് സന്ദർശിക്കുന്ന മാതാപിതാക്കളെ പൊന്നാടയണിയിച്ചും, കുവൈറ്റിൽ നിന്നും യാത്രയാവുന്ന അംഗങ്ങളെ മൊമെൻ്റോ നല്കിയും വേദിയിൽ വെച്ച് ആദരിക്കുകയുണ്ടായി. അന്നേദിവസം അവിടെ എത്തിച്ചേർന്ന എല്ലാ സ്പോൺസർമാരെയും ഈ പരിപാടിക്ക് വേണ്ടി സഹായിച്ചവരെയും പൊന്നാട അണിയിച്ചു ആദരിച്ചു. രാത്രി 11 മണിയോടെ അവസാനിച്ച പ്രോഗ്രാമിൽ സഹകരിച്ച എല്ലാവർക്കും കലാപരിപാടികൾ അവതരിപ്പിച്ചവർക്കും അതിന് പിന്നിൽ കഠിനാദ്ധ്വാനം ചെയ്ത എല്ലാ കമ്മിറ്റി മെബേർസിനും KKCA പ്രസിഡണ്ട് പ്രത്യേക അഭിനന്ദനങ്ങൾ അറിയിച്ചു.