കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ (KKCA) Knanaya Vaganza 2024, നടത്തി.
12/04/2024 വെള്ളിയാഴ്ച കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ KKCA അംഗങ്ങൾക്കായി അബ്ബാസിയ യുണൈറ്റഡ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ വച്ച് Knanaya Vaganza ഏകദിന പിക്നിക് നടത്തി. രാവിലെ 9 മണിക്ക് തുടങ്ങിയ പരിപാടിയിൽ 15 കൂടാരയോഗങ്ങൾ 5 സോണുകളായി തിരിച്ച് പരിപാടികൾ നടത്തി. ക്നാനായ ഘോഷയാത്രയോട് കൂടി പരിപാടിയിൽ നിരവധി കലാരൂപങ്ങൾ അണിനിരന്നു. ക്നാനായ പാരമ്പര്യവും ബൈബിളും ഭാരത സംസ്കാരവും എല്ലാം വിളിച്ചോതുന്ന അതിമനോഹരമായ ഘോഷയാത്രയിൽ ക്നാനായ മക്കൾ അണിനിരുന്നു. അതിനുശേഷം നടന്ന ഉദ്ഘാടന സമ്മേളനത്തിൽ KKCA പ്രസിഡന്റ് ശ്രീ. സുജിത് ജോർജ്, അധ്യക്ഷത വഹിച്ചു. KKCA ജനറൽ സെക്രട്ടറി ശ്രീ. ഡോണ തോമസ് തയ്യിൽ എല്ലാവർക്കും സ്വാഗതം അറിയിച്ചു. കുവൈറ്റിൽ നിലവിലുള്ള KKCA മുതിർന്ന അംഗങ്ങളായ ശ്രീ. ഫിലിപ്പ് തോമസും, ശ്രീ. സിറിയക് ജോസഫും ചേർന്ന് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നടത്തി. ക്നാനായ സമുദായ അംഗവും MSP സഭ അംഗവുമായ Rev. Fr. അനൂപ് എബ്രഹാം ഇളവുംകൾച്ചാലിൽ മുഖ്യ അതിഥി ആയി എത്തി അനുഗ്രഹ പ്രഭാഷണം നടത്തുകയും KKCA പതാക ഉയർത്തി പരിപാടിക്ക് മാറ്റുകൂട്ടുകയും ചെയ്തു. അതിനുശേഷം വിവിധയിനം കായിക മത്സരങ്ങൾ നടത്തി, വിജയികൾക്ക് പാരിതോഷികം നൽകുകയും ചെയ്തു. ഉച്ചയ്ക്കുശേഷം നടന്ന അത്യന്തം വാശിയേറിയ വടംവലി മത്സരത്തിൽ പുരുഷ വിഭാഗത്തിൽ അബ്ബാസിയ ZONE 1 & വനിതാ വിഭാഗത്തിൽ ZONE 5 വിജയികളായി. ഓവർ റോൾ ചാമ്പ്യന്മാരായി അബ്ബാസിയ zone 1 തെരഞ്ഞെടുത്തു. KKCA ട്രഷറർ, ശ്രീ. ഷിജോ ജോസഫ് എല്ലാവർക്കും കൃതജ്ഞത അർപ്പിച്ചു.