കെ കെ സി എ ക്രിസ്മസ് പുതുവത്സരാഘോഷവും ,വാർഷിക പൊതുയോഗവും സംഘടിപ്പിച്ചു.

കുവൈറ്റ്‌: കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ (കെ കെ സി എ )ക്രിസ്മസ് പുതുവത്സരാഘോഷവും ,വാർഷിക പൊതുയോഗവും 2020 ജനുവരി 10 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് അബ്ബാസിയ പാകിസ്ഥാൻ ഇംഗ്ലീഷ് എക്സ്സൽ സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. റവ ഫാ ജോണി ലോനിസ് വിശിഷ്ടാതിഥിയായി പങ്കെടുത്ത് ഉദ്ഘാടനം ചെയ്ത പ്രോഗ്രാമിൽ ,ഫാ.പ്രകാശ് കാഞ്ഞിരത്തിങ്കൽ ,ഫാ .പോൾ മാനുവേൽ എന്നിവർ ആശംസകൾ അർപ്പിച്ചു .
വിവിധ യൂണിറ്റുകളുടെ കലാപരിപാടികൾ ,ക്നാനായ ഗായകർ അവതരിപ്പിച്ച ഗാനമേള എന്നിവ അരങ്ങേറി .തുടർന്ന് കെ കെ സി എ 2020 ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങിന് വരണാധികാരി ശ്രീ സാജൻ കക്കാടിയിൽ നേതൃത്വം നൽകി.

കെ കെ സി എ 2020 പ്രസിഡണ്ടായി ശ്രീ .റെനി എബ്രഹാം കുന്നക്കാട്ടുമലയിൽ ,ജെ .സെക്രട്ടറിയായി ശ്രീ ബിജു. സൈമൺ കവലക്കൽ , ട്രഷററായി ശ്രീ .ബിനു ജോസഫ് പ്ലാക്കൂട്ടത്തിൽ ,ഓഡിറ്ററായി ശ്രീ .ബിജു തോമസ് പോളക്കൻ എന്നിവരും ,മറ്റ് ഭാരവാഹികളും സത്യപ്രതിജ്ഞ ചെയ്തു.

വാർഷിക പരിപാടി മനോഹരമാക്കിയ എല്ലാ കെ കെ സി എ അംഗങ്ങൾക്കും 2019 ഭാരവാഹികൾ നന്ദി അറിയിച്ചു.