കെ കെ സി എ കുട്ടികൾക്കായി ഫുട്ബോൾ ടൂർണമെൻറ് “SOCCER FEST – 2019 “സംഘടിപ്പിച്ചു.

കുവൈറ്റ്: കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന്റെ ചിൽഡ്രൻസ് വിംഗ് ആയ KKCL കുട്ടികൾക്കായി ഫുട്ബോൾ ടൂർണമെൻറ് “സോക്കർ ഫെസ്റ്റ് -2019” സംഘടിപ്പിച്ചു. അബ്ബാസിയ നിബ്രാസ് സ്കൂൾ സ്റ്റേഡിയത്തിൽ 13/ 12 /19 വെള്ളിയാഴ്ച വൈകുന്നേരം 3 മണിമുതൽ ആയിരുന്നു മത്സരങ്ങൾ. സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി 5 Zone -കളായി തിരിഞ്ഞ് 13 ടീമുകൾ മാറ്റുരച്ച ടൂർണമെൻന്റിൽ സീനിയർ വിഭാഗത്തിൽ Zone 5 (Fahaheel )ൽ നിന്നുള്ള ക്നാനായ യുണൈറ്റഡ് ടീം A വിജയികളും, Zone 1 ( അബ്ബാസിയ യൂണിറ്റ് 1, 2, 3) നെ പ്രതിനിധീകരിച്ച Thekkans FC Runners -Up ഉം, ജൂനിയർ വിഭാഗത്തിൽ Zone 2( അബ്ബാസിയ 4, 5, 6) ലെ Knanaya Strikers Team B വിജയികളും, Zone 4 (Riggae, Salmiya 1&2)ലെ Winners Kna Runners Up ആവുകയും ചെയ്തു. സീനിയർ വിഭാഗത്തിലെ ബെസ്റ്റ് പ്ലെയർ ആയി ക്നാനായ യുണൈറ്റഡ് ടീം A യിലെ അഗസ്റ്റിൻ ജോസഫും, ടോപ്സ്കോററായി ചലഞ്ചേഴ്സ് ക്നാ (Zone 4)ലെ ഡാൻ ജോസും, ജൂനിയർ കാറ്റഗറിയിൽ ബെസ്റ്റ് പ്ലേയർ ആയി വിന്നേഴ്സ് ക്നാ (Zone 4)ലെ മാത്യു ഷാജനും, ടോപ് സ്കോററായി ലിയോ ഫ്രാങ്ക്ലിൻ (വിന്നേഴ്സ് ക്നാ )നും തെരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് ട്രോഫികളും, ഇൻഡിവിജ്വൽ മെഡലുകളും, ക്യാഷ് പ്രൈസും കെ കെ സി എ പ്രസിഡൻറ് ശ്രീ. റെജി കുര്യൻ അഴകേടം സമ്മാനിച്ചു.

ഫുട്ബോൾ പ്ലെയേഴ്സ് ആയ നൂറിൽപരം ക്നാനായ കുട്ടികൾ മാറ്റുരച്ച ഈ ടൂർണമെന്റിനോട് സഹകരിച്ച്, വിജയപ്രദമാക്കിയ ടീമുകളോടും, ടീം ഒഫീഷ്യൽസിനോടും, മാതാപിതാക്കളോടും, കമ്മറ്റി മെമ്പേഴ്സ്നോടും, മറ്റെല്ലാ കെ കെ സി എ അംഗങ്ങളോടും ജെ. സെക്രട്ടറി ശ്രീ ജിനു കുര്യൻ നന്ദി അറിയിച്ചു.