കെ കെ സി എ -35th anniversary ഉം ഓണാഘോഷവും സെപ്റ്റംബർ 20 ന്.

കുവൈറ്റ്: കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷ(കെ കെ സി എ )ന്റെ 35 ആം വാർഷികവും ,ഓണാഘോഷവും
“ഓണം -2019” എന്ന പേരിൽ സെപ്റ്റംബര്‍ 20 വെളളിയാഴ്ച ഉച്ചകഴിഞ്‌ 2 മണി മുതൽ ആർദിയ അൽ ജവഹറ ടെന്റിൽ വെച്ച് ആഘോഷിക്കുന്നു. സീറോ മലബാർ സഭയുടെ മലബാർ റീജിയൺ പ്രൊവിൻഷ്യാളായ റവ.ഫാ.സ്റ്റീഫന്‍ ജയരാജ് OFM (CAP) മുഖ്യാതിഥി ആയി പങ്കെടുക്കുന്ന ചടങ്ങിൽ, യൂണിറ്റ് അടിസ്ഥാനത്തിലുള്ള ഓണപ്പാട്ട് മത്സരം, തരംഗം-2019(ക്നാനായ കലോത്സവം )വിജയികൾക്കുള്ള സമ്മാനദാനം, വാദ്യമേളങ്ങള്‍, ഘോഷയാത്ര, മാവേലി എഴുന്നളളിപ്പ്, 110 ഓളം നർത്തകർ പങ്കെടുക്കുന്ന മനോഹരമായ വെൽക്കം ഡാൻസ്, പബ്ലിക് മീറ്റിംഗ്, കള്‍ച്ചറല്‍ പ്രോഗ്രാംസ്, ടിക് ടോക് വീഡിയോ competition ,Mr.Kna & Miss.Kna തുടങ്ങിയ വിവിധങ്ങളായ പരിപാടികള്‍ നടത്തപ്പെടും. കൂടാതെ അംഗങ്ങൾക്കായി വിഭവസമൃദമായ ഓണസദ്യയും ഒരുക്കിയിരിക്കുന്നു.

പരിപാടിയുടെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായിക്കൊണ്ടിരിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു .