ക്നാനായ കലോത്സവം “തരംഗം -2019 “

കുവൈറ്റ്: കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ (കെ കെ സി എ )മെയ് പതിനേഴാം തീയതി അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ച് “തരംഗം -2019 “എന്ന പേരിൽ ക്നാനായ കലോത്സവം സംഘടിപ്പിക്കുന്നു. ക്നാനായ മക്കളുടെ കലാവാസന കളും സർഗശേഷിയും പ്രകടിപ്പിക്കുവാൻ ഉപകരിക്കുന്ന ഈ വേദി എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് കെ കെ സി എ 2019 ഭാരവാഹികൾ അറിയിച്ചു.