FLAMES -2019 ഫെബ്രുവരി 25ന്

കുവൈറ്റ്: കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ ന്റെ ചിൽഡ്രൻസ് വിങ് ആയ കെ കെ സി ൽ ന്റെ ആഭിമുഖ്യത്തിൽ 25/2/2019 തിങ്കളാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ കുട്ടികൾക്കായി FLAMES -2019 എന്ന പേരിൽ ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു .പ്രശസ്ത സൈക്കോതെറാപ്പിസ്റ്റും കൗൺസിലർ ഉം ആയ ശ്രീ.സുജൻ തോമസ് ആണ് സെമിനാർ നയിക്കുന്നത് .3 ആം ക്ലാസ് മുതൽ 12 ആം ക്ലാസ് വരെ ഉള്ള കുട്ടികളാ ണ് അബ്ബാസിയ SMCA ഹാളിൽ നടക്കുന്ന സെമിനാറിൽ പങ്കെടുക്കുന്നത് .
കുട്ടികളുടെ അഭിരുചിക്കനുസൃതമായി തയ്യാറാക്കിയിരിക്കുന്ന ,അവർക്ക് ഏറ്റവും ഉപകാരപ്രദമായ ഈ സെമിനാറിൽ ഏല്ലാ കുട്ടികളെയും പങ്കെടുപ്പിക്കേണ്ടതാണെന്നും , കൂടുതൽ വിവരങ്ങൾക്കും ,ട്രാൻസ്പോർട്ടേഷനും അതാത് യൂണിറ്റ് കൺവീനർ മാരെ ബന്ധപ്പെടാനും ഭാരവാഹികൾ അറിയിച്ചു.

അത്‌ പോലെ ഫെബ്രുവരി 26 ചൊവ്വാഴ്ച വൈകുന്നേരം 4 മണി മുതൽ 8 മണി വരെ അബ്ബാസിയ ഓർമ്മ ഓഡിറ്റോറിയത്തിൽ വെച്ച് ശ്രീ .സുജൻ തോമസ് നയിക്കുന്ന “ഇഗ്നൈറ്റിങ് പേരെന്റജ് “എന്ന പേരിൽ മാതാപിതാക്കൾക്കായുള്ള സെമിനാറും സംഘടിപ്പിക്കുന്നു .കുടുംബ ബന്ധങ്ങൾ ശിഥിലമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ,കാലിക പ്രാധാന്യമുള്ള പല വിഷയങ്ങളിലൂടെയും കടന്ന് പോകുന്ന ഈ സെമിനാർ നമ്മുടെ മുൻപോട്ടുള്ള ജീവിതത്തിന് ഒരു വലിയ കൈത്താങ്ങായിരിക്കുമെന്നും ,ഇതിൽ പങ്കെടുത്തു പോസിറ്റീവ് ചിന്താഗതിക്കാരായി മാറണമെന്നും കെ കെ സി എ -2019 കമ്മിറ്റി അറിയിച്ചു.