കെ കെ സി എ -2019 ഭാരവാഹികൾ ചുമതലയേറ്റു

കുവൈറ്റ്: കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ (കെ കെ സി എ )2019 പ്രവർത്തനവർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ജനുവരി 4 ന് അഹമ്മദി യിൽ വെച്ച് നടന്ന സംഘടനയുടെ വാർഷിക പൊതുയോഗത്തിൽ വെച്ച് ശ്രീ. റെജി കുര്യൻ അഴകേടം (പ്രസിഡന്റ്),ശ്രീ. ജിനു കുര്യൻ നിരവത്ത്‌ (ജെ.സെക്രട്ടറി), ശ്രീ. സിജുമോൻ എം സി മുടക്കോടിൽ (ട്രെഷറർ)എന്നിവരെ കേന്ദ്ര ഭാരവാഹികളായും അതോടൊപ്പം മറ്റ്‌ കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തിരുന്നു.
ജനുവരി 19 ആം തീയതി അബ്ബാസിയ ഓർമ്മ ഹാളിൽ വെച്ച് വരണാധികാരി ശ്രീ. തോമസ് മുല്ലപ്പള്ളി യുടെ സാന്നിധ്യത്തിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ ശ്രീ. റെജി അഴകേടത്തിന്റെ നേതൃത്ത്വത്തിലുള്ള പുതിയ ഭരണ സമിതി, ശ്രീ.റിനോ തെക്കേടത്തിന്റെ നേതൃത്വത്തിലുള്ള മുൻ ഭരണ സമിതിയിൽ നിന്നും പദവികൾ ഏറ്റെടുത്തു. ശ്രീ. റിനോ നാട്ടിൽ ആയിരിക്കുന്നതിനാൽ വൈസ് പ്രസിഡന്റ് ശ്രീ.ബിജോ മൽപാൻകൽ ആയിരുന്നു യോഗനടപടികളിൽ അധ്യ്ക്ഷസ്ഥാനം അലങ്കരിച്ചത്. അതേ തുടർന്ന് ശ്രീ . ജോൺസൻ വട്ടകോട്ടയിൽ (വൈസ് പ്രസിഡണ്ട്), ശ്രീ.തോംസൺ മാത്യു കുറ്റിടയിൽ (ജോ.സെക്രട്ടറി) ശ്രീ.ജെയിംസ് മാത്യു ചക്കാലത്തൊട്ടിയിൽ (ജോ.ട്രഷറർ)എന്നിവരെ എക്സിക്യുട്ടിവ് കമ്മിറ്റി ലേക്കും,ശ്രീ.ക്ലിന്റിസ് ജോർജ് തേക്കുംകാട്ടിൽ നെ പി ആർ ഓ ആയും, ശ്രീ. വരുൺ കുര്യൻ തേക്കിലക്കാട്ടിൽ നെ കെ കെ സി എൽ കൺവീനർ ആയും, ശ്രീമതി.സോനാ ജോബിൻ താന്നിച്ചുവട്ടിൽ നെ കെ കെ സി എൽ ജോ.കൺവീനർ ആയും, ശ്രീ.ജെയ്സൺ മേലേടം, ശ്രീ.ടെന്നി എബ്രഹാം കൂപ്ലിക്കാട്ട് നെ യഥാക്രമം എഫ് എസ്‌ എസ്‌ കൺവീനർ,ജോ.കൺവീനർ ആയും തിരഞ്ഞെടുത്തു. ശ്രീ.ജോസഫ് തേക്കുംകാലായിൽ ആയിരിക്കും ഈ പ്രവർത്തന വർഷം സംഘടനയുടെ ഓഡിറ്റർ.