കെ.കെ.സി.എ യുടെ പുതിയ ഭാരവാഹികൾ സംഘടനയുടെ രക്ഷാധികാരി ബിഷപ്പ് കാമില്ലോ ബാലിൻ പിതാവുമായി കൂടിക്കാഴ്ച നടത്തി.

കുവൈറ്റ് : കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന്റെ പുതിയ ഭാരവാഹികൾ സംഘടനയുടെ രക്ഷാധികാരിയും നോർത്തേൺ അറേബ്യ അപ്പസ്തോലിക് വികാരിയുമായ ബിഷപ്പ് കാമില്ലോ ബാലിൻ പിതാവുമായി കുവൈറ്റ് കത്രീഡൽ ദേവാലയത്തിൽ വെച്ച് കൂടിക്കാഴ്ച നടത്തി.കുവൈറ്റിലെ ക്നാനായ സമുദായത്തിന്റെ പ്രവർത്തനങ്ങളെ പ്രത്യേകം അഭിനന്ദിച്ച പിതാവ് 2018 വർഷത്തെ പ്രവർത്തനങ്ങൾക്കു എല്ലാവിധ ആശംസകളും നേർന്നു .

 

കെ.കെ.സി.എ പ്രസിഡന്റ് റിനോ തെക്കേടത്ത്, ജന.സെക്രട്ടറി അനിൽ തേക്കുംകാട്ടിൽ, ട്രെഷറർ സജി തോട്ടിക്കാട്ടിൽ

എന്നിവരോടൊപ്പം അഡ്വൈസറി അംഗവും മറ്റു ഭാരവാഹികളും  കൂടിക്കാഴ്ചയിൽ പങ്കെടുത്തു.