വിജ്ഞാനോത്സവ് – 2018

കുവൈറ്റ് : കുവൈറ്റ് ക്‌നാനായ കൾച്ചറൽ അസോസിയേഷന്റെ ( K.K.C.A ) കുട്ടികളുടെ സംഘടനയായ കെ.കെ.സി.എൽ ന്റെ ആഭിമുഖ്യത്തിൽ 25/02/2018 ഞായറാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെ കുട്ടികൾക്കായി ഏകദിന ക്യാമ്പ് സംഘടപ്പിക്കുന്നു. ഈ ക്യാമ്പിനോട് അനുബന്ധിച്ചു കുട്ടികൾക്കായി കുവൈറ്റിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള പ്രമുഖർ എടുക്കുന്ന ക്ലാസുകൾ, ഗെയിമുകൾ  എന്നിവ ഉണ്ടായിരിക്കുന്നതാണ്. ജവഹർ അൽ സാലിഹ് സ്കൂൾ റിഗ്ഗയിൽ വെച്ചു നടക്കുന്ന ഏകദിന ക്യാമ്പിലേക്ക് ഈ വർഷം മൂന്നാം ക്ലാസിലേക്കു പ്രേവേശിക്കുന്ന കുട്ടികൾ മുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികളെ സ്വാഗതം ചെയ്യുന്നു. 1KD രെജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും, വാഹന സൗകര്യങ്ങൾക്കും അതാത് ഏരിയ കമ്മറ്റി മെംബേഴ്‌സുമായി ബന്ധപ്പെടാവുന്നതാണ്.