കെ കെ സി എ 2018 ഭാരവാഹികൾ ചുമതലയേറ്റു

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ (കെ കെ സി എ ) 2018 പ്രവർത്തന വര്ഷത്തിലേക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു . ജനുവരി 19 നു നടന്ന കെ കെ സി എ യുടെ വാർഷിക പൊതുയോഗത്തിൽ വെച്ച് കേന്ദ്ര ഭാരവാഹികളായി റിനോ തെക്കേടത്ത് (പ്രസിഡന്റ്), അനിൽ തേക്കുംകാട്ടിൽ (ജന. സെക്രട്ടറി), സജി തോട്ടിക്കാട്ടിൽ (ട്രെഷറർ ) എന്നിവരെയും കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തിരുന്നു.

 അബ്ബാസിയ ഹൈഡൈൻ ഹോട്ടലിൽ വെച്ച് വരണാധികാരി സാബു പാറക്കൽന്റെ   സാന്നിധ്യത്തിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ റിനോ തെക്കേടത്തിന്റെ നേതൃത്തിലുള്ള പുതിയ ഭരണ സമിതി, ജോബി പുളിക്കോലിന്റെ  നേതൃത്തിലുള്ള മുൻ ഭരണസമിതിയിൽ നിന്നും പദവികൾ ഏറ്റെടുത്തു. അതേത്തുടർന്ന് ബിജോ മൽപ്പാങ്കൽ (വൈസ് പ്രസിഡന്റ്), റജി കുര്യാലംകുന്നേൽ (ജോയിന്റ് സെക്രട്ടറി), ജെയ്‌സൺ മേലേടത്തു (ജോയിന്റ് ട്രെഷറർ) എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും, ബിജു കവലക്കലിനെ P.R.O.  ആയും,  തോമസ് പൊക്കംതാനം  K.K.C.L. കൺവീനർ ആയും, ചാക്കോ കണിയാപറമ്പിലിനെ F.F.S. ജോയിന്റ് കൺവീനർ ആയും തിരഞ്ഞെടുത്തു.