കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന്റെ ക്രിസ്തുമസ് കരോളിന് ആവേശകരമായ തുടക്കം.

ക്രിസ്തുമസ്സിന്റെ വരവറിയിച്ച്  കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് കരോളിന് കുവൈറ്റിൽ  ആവേശകരമായ തുടക്കം. റിഗ്ഗായി , അബ്ബാസിയ , സാൽമിയ , ഫഹാഹീൽ എന്നി ഏരിയകളിലെ 600 ൽ പരം ഭവനങ്ങൾ ഡിസംബർ23 വരെയുള്ള ദിവസങ്ങളിൽ കരോൾ സംഘം സന്ദർശിക്കും. കരോൾ സംഘത്തിന്  ആവേശോജ്ജ്വലമായ സ്വീകരണമാണ് ഓരോ ഏരിയയിലും ലഭിച്ചുകൊണ്ടിരിക്കുന്നത്. വാഹനങ്ങൾ നിർത്തി സ്വദേശി കുട്ടികൾ ഉൾപ്പെടെയുള്ളവർ ക്രിസ്തുമസ് പാപ്പായ്ക്ക് ഹസ്തദാനം  നൽകിയത് കൗതുകമായി