സെമിനാർ സംഘടിപ്പിച്ചു.

കുവൈറ്റ്‌ : കുവൈറ്റ്‌ ക്നാനായ കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ  അംഗങ്ങൾക്കായി സമുദായ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. കെ.കെ.സി.എ യുടെ പ്രത്യേക ജനറൽ ബോഡി മീറ്റിങ്ങിനോടനുബന്ധിച്ചാണ് സെമിനാർ സംഘടിപ്പിച്ചത്. ഫാ.ജോൺ ചൊള്ളാനിയിൽ ക്ലാസ്സ്‌ നയിച്ചു.

കെ.കെ.സി.എ യുടെ നവീകരിച്ച നിയമാവലി യോഗം ഐക്യകണ്ഠേന അംഗീകരിച്ചു.  കെ.കെ.സി.എ പ്രസിഡന്റ്‌ ജോബി പുളിക്കോലിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ജയേഷ് ഓണശ്ശേരിൽ സ്വാഗതം ആശംസിക്കുകയും ട്രെഷറർ മെജിത് ചമ്പക്കര നന്ദിയും പറഞ്ഞു.