കുവൈറ്റ്‌ ക്നാനായ കൾച്ചറൽ അസോസിയേഷന്റെ “ക്നാനായ ഓണത്തനിമ 2017” വർണാഭമായി.

കുവൈറ്റ്‌ : കുവൈറ്റ്‌ ക്നാനായ കൾച്ചറൽ അസോസിയേഷന്റെ (കെ.കെ.സി.എ) നേതൃത്വത്തിൽ സെപ്റ്റംബർ 22 വെള്ളിയാഴ്ച്ച അബ്ബാസിയ നോട്ടിങ്ഹാം ബ്രിട്ടീഷ് സ്കൂളിൽ വച്ച് സംഘടിപ്പിച്ച “എസ്രാ ക്നാനായ സിറ്റി ക്നാനായ ഓണത്തനിമ 2017” എന്ന പ്രോഗ്രാം വർണാഭമായി. മാവേലിയുടെയും, പുലികളിയുടേയുടെയും, ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ നടന്ന ഘോഷയാത്രക്ക്‌ ശേഷം നടന്ന പൊതുയോഗം ദേശിയ ചലച്ചിത്ര പുരസ്‌കാര ജേതാവും, പ്രശസ്ത സിനിമ സംവിധായകനുമായ ശ്രീ.ദിലീഷ് പോത്തൻ ഉത്ഘാടനം ചെയ്തു.

കെ.കെ.സി.എ പ്രസിഡന്റ് ശ്രീ.ജോബി പുളിക്കോലിൽ അദ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ജയേഷ് ഓണശ്ശേരിൽ സ്വാഹതം ആശംസിച്ചു. പരിപാടിയുടെ പ്രധാന സ്പോൺസർ എസ്രാ ക്നാനായ സിറ്റി പ്രധിനിധി സച്ചിൻ പട്ടുമാക്കിൽ, ഫാദർ പ്രകാശ് തോമസ്, ഫാദർ കൊച്ചുമോൻ തോമസ്, കെ.സി.വൈ.ൽ ചെയർമാൻ സാലസ് എബ്രഹാം, കെ.കെ.സി.എൽ ചെയർമാൻ  സാനു ബെന്നി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കെ.കെ.സി.എ ട്രഷറർ മെജിത് ജേക്കബ് നന്ദി പറഞ്ഞു. സിജോ എബ്രഹാം, ആർഫിൻ ബിജു സൈമൺ, മരിയ ടൈറ്റ്‌സ് എന്നിവർ പരിപാടിയുടെ അവതാരകരായിരുന്നു.

കേരള സർക്കാരുമായി സഹകരിച്ചു കോട്ടയം രൂപത നടപ്പിലാക്കുന്ന നിർദ്ധരരായ കുടുംബങ്ങൾക്കുള്ള ഗൃഹശ്രീ പദ്ധതിയിലെ 5 വീടുകൾക്കുള്ള ധനശേഖരണത്തിന്റെ ഉത്ഘാടനം ശ്രീ.മനോജ് പൂഴിക്കുന്നേൽ നടത്തി. കെ.കെ.സി.എ വൈസ് പ്രസിഡന്റ് സജി തോട്ടികാട്ട്, ജോയിന്റ് സെക്രട്ടറി സോജൻ, ജോയിന്റ് ട്രഷറർ സജി കെ എ, മറ്റു കമ്മിറ്റി ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി.

കുട്ടികളും, മുതിർന്നവരും ചേർന്ന് അവതരിപ്പിച്ച  വിവിധ കലാരൂപങ്ങളും, നാട്ടിൽനിന്നും എത്തിയ  പ്രമുഖ കലാകാരന്മാരുടെ പ്രകടനങ്ങളും, വിഭവ സമൃദ്ധമായ ഓണസദ്യയും മുഖ്യ ആകർഷകമായിരുന്നു.