കുവൈറ്റ്‌ ക്നാനായ കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന “എസ്രാ ക്നാനായ സിറ്റി ക്നാനായ ഓണത്തനിമ 2017” സെപ്റ്റംബർ 22 ന്

കുവൈറ്റ്‌:കുവൈറ്റ്‌ ക്നാനായ കൾച്ചറൽ അസോസിയേഷന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 22 വെള്ളിയാഴ്ച്ച അബ്ബാസിയ നോട്ടിങ്ഹാം ബ്രിട്ടീഷ് സ്കൂളിൽ വച്ച് “എസ്രാ ക്നാനായ സിറ്റി ക്നാനായ ഓണത്തനിമ 2017” എന്ന പ്രോഗ്രാം നടത്തപ്പെടുന്നു.കുവൈറ്റ്‌ ഇന്ത്യൻ സ്ഥാനപതി സുനിൽ ജെയിൻ ഉൽഘാടനം ചെയ്യുന്ന പ്രോഗ്രാമിന്റെ മുഖ്യ അതിഥിയായി എത്തുന്നത്,ദേശിയ ചലച്ചിത്ര പുരസ്‌കാര ജേതാവും,സിനിമ സംവിധായകനുമായ ശ്രീ.ദിലീഷ് പോത്തനാണ്.സെപ്റ്റംബർ 22ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ഈ പ്രോഗ്രാമിൽ കുട്ടികളും,മുതിർന്നവരും ചേർന്ന് അവതരിപ്പിക്കുന്ന വിവിധ കലാരൂപങ്ങളും, നാട്ടിൽനിന്നും എത്തുന്ന പ്രമുഖ കലാകാരന്മാരുടെ പ്രകടനങ്ങളും, വിഭവ സമൃദ്ധമായ ഓണസദ്യയും മുഖ്യ ആകർക്ഷണമായിരിക്കും.വർണാഭമായ ഈ ഓണാഘോഷത്തിൽ പങ്കുചേരുന്നതിനായി കുവൈറ്റ്‌ ക്നാനായ കൾച്ചറൽ അസോസിയേഷനിലെ എല്ലാ അംഗങ്ങളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു..