കുവൈറ്റ്‌ ക്നാനായ കൾച്ചറൽ അസോസിയേഷൻ 2017 കമ്മറ്റിയുടെ നേതൃത്തിലുള്ള രണ്ടാമത് ഭവന സന്ദർശനത്തിന് അബ്ബാസിയ സെന്റ്‌.മേരിസ് കുടാരയോഗത്തിൽ തുടക്കം….

കുവൈറ്റ്‌ : കുവൈറ്റ്‌ ക്നാനായ കൾച്ചറൽ അസോസിയേഷൻ സെപ്റ്റംബർ 22 ന് നടത്തുന്ന ” എസ്രാ ക്നാനായ സിറ്റി ക്നാനായ ഓണത്തനിമ 2017 ” എന്ന പ്രോഗ്രാമിന് എല്ലാ കുടുംബാംഗങ്ങളെയും നേരിട്ട് ഷേണിക്കുന്നതിനായും, പ്രോഗ്രാമിനോട് അനുബന്ധിച്ചുള്ള സർക്കുലർ, റാഫിൾ കൂപ്പൺ, ഫുഡ്‌ കൂപ്പൺ എന്നിവ വിതരണം ചെയുന്നതിനായും 2017 കമ്മറ്റി അംഗങ്ങൾ എല്ലാ അംഗങ്ങളുടെയും ഭവനങ്ങൾ സന്ദശിക്കുന്നു.

ഭവന സന്ദർശനത്തിന്റെ ആദ്യഘട്ടം അബ്ബാസിയ സെന്റ്‌.മേരിസ് കുടാരയോഗത്തിലെ രജീഷിന്റെ ഭവനത്തിൽ തുടക്കമായി. വരും ദിവസങ്ങളിൽ കുവൈറ്റിലുള്ള എല്ലാ ക്നാനായ ഭവനങ്ങളിലും കമ്മറ്റി അംഗങ്ങൾ സന്ദർശനം നടത്തുന്നതാണെന്നു കെ.കെ.സി.എ പ്രസിഡന്റ്‌ ശ്രീ.ജോബി പുളിക്കോലിൽ, ജനറൽ സെക്രട്ടറി ശ്രീ.ജയേഷ് ഓണശ്ശേരി, ട്രെഷറർ ശ്രീ.മെജിത് ചമ്പക്കര എന്നിവർ അറിയിച്ചു .