കുന്നശ്ശേരി പിതാവിന് കെ.കെ.സി.എ യുടെ ആദരാജ്ഞലികൾ

കുവൈറ്റ്‌ : സഭാ സ്നേഹം ആത്‌മാവിൽ അഗ്നിയായും സമുദായസ്നേഹം മനസ്സിൽ വികാരമായും നിറഞ്ഞു നിൽക്കുന്ന ക്നാനായ മക്കളുടെ വലിയ പിതാവിന് കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന്റെ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ…….

കോട്ടയം അതിരൂപതയേയും ക്നാനായ സമുദായത്തേയും മൂന്നാം സഹസ്രാബ്ദത്തിലേക്ക് നയിച്ച കുന്നശ്ശേരി പിതാവ് ലോക മെമ്പാടുമുള്ള ക്നാനായ മക്കൾക്ക് എന്നും ആവേശം ഉണർത്തുന്ന സാന്നിധ്യമായിരുന്നു.
സഭയുടെയും സമുദായത്തിന്റെയും വളർച്ചയിൽ വലിയ പങ്കുവഹിക്കുവാൻ സുദീർഘമായ ഇടയ ശുശ്രൂഷ വേളയിൽ കുന്നശ്ശേരി പിതാവിന് കഴിഞ്ഞു. അതിരൂപതയുടെ പ്രഥമ മെത്രാപ്പൊലീത്ത മാർ കുര്യാക്കോസ് കുന്നശ്ശേരിയുടെ വിയോഗത്തിൽ കെ.കെ.സി.എ യുടെ അനുശോചനം രേഖപെടുത്തുന്നു.
ഇല്ല ഞങ്ങൾ മറക്കുകയില്ല……….
സൂര്യ ചന്ദ്രനുള്ള കാലം അങ്ങയെ….