അനുശോചനയോഗം

പ്രിയ കെ.കെ.സി.എ കുടുംബാംഗങ്ങളെ,

ദിവംഗതനായ കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത അഭിവന്ദ്യ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ നാളെ നടക്കുന്ന സംസ്കാര ശൂശ്രൂഷകൾക്ക് ശേഷം കുവൈറ്റ് സമയം വൈകിട്ട് 6 ന് അബ്ബാസിയ സെന്റ് ഡാനിയേൽ കംബോണി ദേവാലയത്തിൽ വെച്ചു നടക്കുന്ന കുർബാന (Latin ) മദ്ധ്യേ പ്രത്യേകം പ്രാർത്ഥന നടത്തുകയും അതിനെ തുടർന്ന് അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ വെച്ച് പിതാവിന്റെ ആത്‌മാവിന് നിത്യശാന്തി നേർന്നുകൊണ്ട് ഒപ്പീസും അനുശോചന യോഗവും സംഘടപ്പിക്കുകയും ചെയ്യുന്നു. കുവൈറ്റിലുള്ള നിരവധി വൈദീകരും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുക്കുന്നതാണ്. കുർബാനയിലും അനുശോചന യോഗത്തിലും എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ജയേഷ് ഓണശ്ശേരിൽ

ജന. സെക്രെട്ടറി