ഉത്സവാനുഭൂദിയിൽ കുവൈറ്റ് കെ.സി.വൈ.എൽ ന്റെ ദീപശിഖ 2017 നടത്തപ്പെട്ടു.

“ക്‌നാനായ യുവജന മുന്നേറ്റം സമുദായ ബോധവത്കരണത്തിലൂടെ” എന്ന അപ്തവാക്യവുമായി മുന്നോട്ടു പോകുന്ന കുവൈറ്റ് കെ.സി.വൈ.എൽ, തങ്ങളുടെതായ പ്രവർത്തനങ്ങളിൽ എന്നും വ്യത്യസ്തത പുലർത്തുന്ന യൂണിറ്റാണ്. വ്യത്യസ്തങ്ങളായ പ്രോഗ്രാമുകൾ അണിയിച്ചൊരുക്കുന്ന കുവൈറ്റ് കെ.സി.വൈ.എൽ ന്റെ “ദീപശിഖ 2017” അബ്ബാസിയ ഹൈ ഡൈൻ ഹോട്ടലിൽ ഞായറാഴ്ച്ച വൈകുനേരം 5 മണിക്ക് വർണാഭമായ പരിപാടികളോടെ നടത്തപെട്ടു. കുവൈറ്റ് കെ.സി.വൈ.എൽ ചെയർമാൻ (പ്രസിഡന്റ്) സാലസ് എബ്രാഹാമിന്റെ
അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർമാൻ രഞ്ജു ജോൺ സ്വാഗതം അർപ്പിക്കുകയും, ഫാ.പോൾ ഉൽഘാടനം ചെയുകയും ചെയ്തു. തുടർന്നു കെ.കെ.സി.എ പ്രെസിഡന്റും കെ.സി.വൈ.എൽ ഡയറക്ടറുമായ ശ്രീ.ജോബി പുളികോലിൽ  അശംസകൾ നേരുകയും ചെയ്തു. കെ.സി.വൈ.എൽ സെക്രടറി തോമസ് ബാബു റിപ്പോർട്ടു വായിക്കുകയും, ട്രെഷറർ സ്റ്റിനു സ്റ്റീഫൻ കണക്കു അവതരിപ്പിക്കുകയും ചെയ്തു. കെ.സി.വൈ.എൽ ജോയിൻ ട്രെഷറർ നിവിൽ ചക്കോ നന്ദി പറഞ്ഞു യോഗം അവസാനിച്ചു.
കുവൈറ്റ് കെ സി വൈ എൽ ചെയ്തു വരുന്ന ചാരിറ്റി പ്രവർത്തനങ്ങളെയും, കുവൈറ്റിലെ ക്‌നാനായ യുവജങ്ങളുടെ കൂട്ടായ ഐക്കത്തെയും ഫാ.പോൾ പ്രത്യേഗം അഭിനന്ദിച്ചു.
തുടർന്നു കുവൈറ്റ് കെ.സി.വൈ.എൽ മെംബേർസ് അണിയിച്ചൊരുക്കിയ വർണാഭമായ കലാപരിപാടികൾ നടത്തപെട്ടു.
കലാപരിപാടികൾക്കു ശേഷം ശ്രീ.ജോയൽ ജോസിന്റെ നേതൃത്വത്തിലുള്ള ഡിലൈറ്റ്സ് മ്യുസിക് ബാൻഡിന്റെ ഗാനമേള നടത്തപെട്ടു.
സ്നേഹവിരുന്നോടു കൂടി മീറ്റിങ്ങ് അവസാനിച്ചു.