മലബാർ കുടിയേറ്റ അനുസ്മരണ യാത്രയും ക്‌നാനായ സംഗമവും ഏപ്രിൽ 21 ന് വഫ്രയിൽ

സ്നേഹം നിറഞ്ഞ കെ.കെ.സി.എ കുടുംബാംഗങ്ങളെ,
മലബാർ കുടിയേറ്റ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന കോട്ടയം അതിരൂപതയോട് ഐക്യദാർഡ്യം പ്രകടിപ്പിച്ചുകൊണ്ട് കുവൈറ്റിലെ എല്ലാ ഏരിയാൽ നിന്നുള്ള ക്നാനായ അംഗങ്ങൾ ഏപ്രിൽ 21 വെള്ളിയാഴ്ച വഫ്രയിലെ  ശാന്ത സുന്ദരമായ പച്ചപ്പിലേക്ക്  ഒരു പ്രേഷിത യാത്ര നടത്തി ഈ വർഷത്തെ ആദ്യ ക്നാനായ സംഗമം നടുത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നു. കൂടാരയോഗങ്ങൾ കേന്ദ്രീകരിച്ചു ഒരുക്കിയിരിക്കുന്ന വാഹനങ്ങൾ രാവിലെ കൃത്യം8 മണിക്ക് പുറപ്പെടുന്നതായിരിക്കും. കുട്ടികൾക്കും, മുതിർന്നവർക്കും, ദമ്പതിമാർക്കും  ഒരുപോലെ ആസ്വദിക്കാവുന്ന നിരവധി കായികമത്സരങ്ങൾ, പുരുഷ കേസരിമാരും വനിതാ രത്നങ്ങളും മാറ്റുരയ്ക്കുന്ന കൂടാരയോഗ അടിസ്ഥാനത്തിലുള്ള വടം വലി മത്സരങ്ങൾ,
കെ.കെ.സി.എ ഫുഡ് കമ്മിറ്റി തയ്യാറാക്കുന്ന ഉച്ച ഭക്ഷണം, കെ.സി.വൈ.എൽ യുവജനങ്ങൾ നടത്തുന്ന സ്റ്റാളുകൾ, തുടങ്ങി ഗൃഹാതുരത്വത്തിന്റെ ഓർമ്മകൾ പുതുക്കുവാൻ കഴിയുന്ന നിരവധി പരിപാടികളാണ് അന്നേ ദിവസം ഒരുക്കിയിരിക്കുന്നത്. എല്ലാ കാലത്തും നമ്മുടെ സംഘടനയുടെയും അതുവഴി സമുദായത്തിന്റെയും മുന്നോട്ടുള്ള പ്രയാണത്തിൽ കരുത്തും ഊർജ്ജവും പകർന്നു നൽകിക്കൊണ്ടിരിക്കുന്ന നിങ്ങളേവരേയും അന്നേ ദിവസം വഫ്ര ഫാമിലേക്കു കെ.കെ.സി.എ 2017 കമ്മിറ്റിയുടെ പേരിൽ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

 സ്നേഹപൂർവ്വം ..
കെ കെ സി എ 2017 കമ്മിറ്റിക്ക് വേണ്ടി,
ജയേഷ് ഓണശ്ശേരിൽ
ജനറൽ  സെക്രട്ടറി
Mob: 55649694