കെ.കെ.സി.എ യുടെ പുതിയ ഭാരവാഹികൾ സംഘടനയുടെ രക്ഷാധികാരി ബിഷപ്പ് കാമില്ലോ ബാലിൻ പിതാവുമായി കൂടിക്കാഴ്ച നടത്തി.

കുവൈറ്റ് : കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന്റെ പുതിയ ഭാരവാഹികൾ സംഘടനയുടെ രക്ഷാധികാരിയും നോർത്തേൺ അറേബ്യ അപ്പസ്തോലിക് വികാരിയുമായ ബിഷപ്പ് കാമില്ലോ ബാലിൻ പിതാവുമായി കുവൈറ്റ് കത്രീഡൽ ദേവാലയത്തിൽ വെച്ച് കൂടിക്കാഴ്ച നടത്തി.കുവൈറ്റിലെ ക്നാനായ സമുദായത്തിന്റെ പ്രവർത്തനങ്ങളെ പ്രത്യേകം അഭിനന്ദിച്ച പിതാവ് 2017 വർഷത്തെ പ്രവർത്തനങ്ങൾക്കു എല്ലാവിധ ആശംസകളും നേർന്നു .

കെ.കെ.സി.എ പ്രസിഡന്റ് ജോബി പുളിക്കോലിൽ, ജന.സെക്രട്ടറി ജയേഷ് ഓണശ്ശേരിൽ, ട്രെഷറർ മെജിറ്റ് ചമ്പക്കര, അഡ്‌വൈസറി അംഗം റെനോ തെക്കേടത് എന്നിവരോടൊപ്പം കൂടാരയോഗം പ്രതിനിധികൾ, കമ്മിറ്റി അംഗങ്ങൾ, കെ സി വൈ ൽ – കെ കെ സി ൽ പ്രധിനിധികളായ തോമസ് ബാബു, ജോബിൻ ജോസഫ്, ആഫ്രിൻ ബിജു എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.