കെ.കെ.സി.എ ഭാരവാഹികൾ കുവൈറ്റിലെ വിവിധ ഇടവകയിലെ വൈദികരെ സന്ദർശിച്ചു .

കുവൈറ്റ് : കുവൈറ്റ് ക്‌നാനായ കൾച്ചറൽ അസോസിയേഷന്റെ 2017പ്രവർത്തന വർഷത്തെ ഭാരവാഹികൾ കുവൈറ്റിലെ വിവിധ ഇടവകയിലെ വൈദികരെ സന്ദർശിച്ചു. കുവൈറ്റ് സിറ്റി കത്രീഡൽ പള്ളി ഇൻചാർജും വികാരി ജനറലുമായ ഫാ.മാത്യൂസ്,അബ്ബാസിയ ഇടവകയിലെ  വൈദീകരായ, ഫാ.പീറ്റർ മാത്യൂ ,ഫാ.പ്രകാശ്‌, ഫാ.ജോണി ലോണിസ്,ക്‌നാനായ യാക്കോബായ ഇടവക വികാരി ഫാ.കൊച്ചുമോൻ തോമസ് എന്നിവരെയാണ് സന്ദർശിച്ചത്.