കെ കെ സി എ ഭവന സന്ദർശനവും മെമ്പർഷിപ്പ് ക്യാമ്പെയിനിങ്ങിനും തുടക്കമായി

കുവൈറ്റ് ക്‌നാനായ കൾച്ചറൽ അസോസിയേഷന്റെ 2017 പ്രവർത്തന വർഷത്തെ ഭരണസമിതിയുടെ നേതൃത്തത്തിൽ കുവൈറ്റിലെ എല്ലാ ഭവനങ്ങളും സന്ദർശിക്കുകയും മെമ്പർഷിപ്പ് ക്യാമ്പെയിനിങ്ങു നടത്തപ്പെടുകയും ചെയ്യുന്നു .ഭവന സന്ദർശനത്തോട് അനുബന്ധിച്ചു കെ കെ സി എ യുടെ മുമ്പോട്ടുള്ള പ്രവർത്തനങ്ങൾക്കു കുടുതൽ കരുത്തേകുന്ന അഭിപ്രായങ്ങളും നിർദേശങ്ങളും ഭാരവാഹികളെ അറിയിക്കുവാനുള്ള അവസരം 2017 ഭരണസമിതി ഒരുക്കിയിട്ടുണ്ടു . ഭരണസമിതിയുടെ നേതൃത്തത്തിൽ നടക്കുന്ന ഭവന സന്ദർശനത്തിന്റെ ആധ്യദിനം അബ്ബാസിയ സെന്റ്.മേരീസ് കുടാരയോഗത്തിലും ,സെന്റ്.സ്‌റ്റീഫൻ കുടരയോഗത്തിലും നടത്തപ്പെട്ടു . കെ കെ സി എ പ്രസിഡന്റ് ജോബി പുളിക്കോലിൽ , സെക്രടറി ജയേഷ് ഓണശേരിൽ , ട്രെഷറർ മേജറ്റ്‌ ചമ്പക്കര എന്നിവരോടൊപ്പം അതാത് കൂടാരയോഗങ്ങളിലെ കൺവീനേഴ്‌സ് , കമ്മറ്റി മെംബെർസ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഓരോ ഭവനവും സന്ദർശിക്കുന്നത് .