KKCA വാർഷിക പൊതുയോഗവും ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനുവരി 6 ന്.

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന്റെ വാർഷിക പൊതുയോഗവും ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനുവരി 6 നു ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ നടത്തപ്പെടുന്നു. കാഞ്ഞിരപ്പള്ളി ബിഷപ്പ് ജോസ് പുളിക്കൻ പിതാവും, ശ്രീ. എ. കെ. ശ്രീവാസ്തവ (Community Welfare officer, Indian Embassy) എന്നിവർ മുഖ്യ അഥിതികൾ ആയിരിക്കും.കുവൈറ്റിൽ ഉള്ള എല്ലാ ക്‌നാനായ അംഗങ്ങളെയും പ്രോഗ്രാമിലേക്കു ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു . കൃത്യം 3.30മണിക്ക് ആരംഭിക്കുന്ന പ്രോഗ്രാമുകൾ രാത്രി 10 മണിക്ക് അവസാനിക്കും