ക്നാനായ അംഗങ്ങൾ മുഖ്യ കഥാപാത്രങ്ങൾ ആയി അഭിനയിക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോ “SANTA REDEEMER” നു ഇന്ന് തുടക്കം.

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ അംഗങ്ങളായ ശ്രീ ജോസഫ് കണ്ണങ്കര, ശ്രീ ജോബി ജോസ് ചാമംകണ്ടയിൽ, ശ്രീ ബിജു സൈമൺ കവലക്കൽ, ശ്രീ ബിനോ ജോൺ കദളിക്കാട്, കുമാരി പ്രെസില്ല മനോജ് പൂഴിക്കുന്നേൽ എന്നിവർ മുഖ്യ കഥാപാത്രങ്ങൾ ആയി അരങ്ങേറുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോ “SANTA REDEEMER” ഇന്ന് വൈകുന്നേരം 6 മണിക്ക് സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ തിരശീല ഉയരുന്നു. ഈ പ്രോഗാം ഒരു വൻ വിജയം ആകട്ടെ എന്ന് പ്രാര്ഥിക്കുന്നതിനോടൊപ്പം KKCA യുടെ എല്ലാ ആശംസകളും നേർന്നു കൊള്ളുന്നു.

ആദ്യമായി ആണ് ഇങ്ങനെ ഒരു ഷോ കുവൈറ്റിൽ അരങ്ങേറുന്നത് .150 ഇൽ പരം കലാകാരൻമാർ അണിനിരക്കുന്ന ഈ പ്രോഗ്രാം ഒരേ സമയം 11 സ്റ്റേജ് കളിൽ ആയിട്ടാണ്  അരങ്ങേറുന്നത്. ആര്ടിസ്റ് സുജാതൻ മാഷിന്റെ നേതൃത്വത്തിൽ നാടക രംഗത്ത് പ്രശസ്തി ആർജിച്ച കലാകാരന്മാരണ് ഇതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നത് എന്നത് ഈ ഷോയുടെ ഒരു പ്രത്യേകത ആണ്.
ഡിസംബർ 26 മുതൽ 30 വരെ ദിവസേന രണ്ടു ഷോകൾ ഉണ്ടായിരിക്കും (6 pm & 8 pm). നമ്മുടെ ഈ എളിയ കലാകാരന്മാർക്ക് കഴിയുന്ന എല്ലാ പ്രോത്സാഹനവും സഹകരണവും നൽകണമെന്ന് അഭ്യർത്ഥിക്കുന്നു