കെ കെ സി എ ഭവന സന്ദർശനവും മെമ്പർഷിപ്പ് ക്യാമ്പെയിനിങ്ങും

*കെ കെ സി എ ഭവന സന്ദർശനവും മെമ്പർഷിപ്പ് ക്യാമ്പെയിനിങ്ങും*.

കുവൈറ്റ് ക്‌നാനായ കൾച്ചറൽ അസോസിയേഷന്റെ 2017 പ്രവർത്തന വർഷത്തെ ഭരണസമിതിയുടെ നേതൃത്തത്തിൽ നാളെ മുതൽ കുവൈറ്റിലെ എല്ലാ ഭവനങ്ങളും സന്ദർശിക്കുകയും മെമ്പർഷിപ്പ് ക്യാമ്പെയിനിങ്ങു നടത്തപ്പെടുകയും ചെയ്യുന്നു .ഭവന സന്ദർശന വേളയിൽ,കെ കെ സി എ യുടെ മുമ്പോട്ടുള്ള പ്രവർത്തനങ്ങൾക്കു കുടുതൽ കരുത്തേകുന്ന അഭിപ്രായങ്ങളും നിർദേശങ്ങളും ഭാരവാഹികളെ അറിയിക്കാവുന്നതാണ് . നാളെ രാവിലെ അബ്ബാസിയ സെന്റ്.മേരീസ് കുടാരയോഗത്തിലും , ഉച്ചകഴിഞ്ഞു സെന്റ്.സ്‌റ്റീഫൻ കുടാരയോഗത്തിലുമാണ് സന്ദർശനം നടത്തുക . കുവൈറ്റിലുള്ള എല്ലാ ക്‌നാനായ കത്തോലിക്കാ അംഗങ്ങളും ഈ മെമ്പർഷിപ്പ് ക്യാമ്പെയിനിങ്ങുമായി സഹരിക്കണമെന്നു ഭാരവാഹികൾ അറിയിച്ചു . കുടുതൽ വിവരങ്ങൾക്കു അതാതു കുടാരയോഗങ്ങളിലെ കമ്മറ്റി മെംബേഴ്സിനെ ബന്ധപ്പെടുക .