കുവൈറ്റ് K.C Y .L ന്റെ ഒന്നാമത് വാർഷികം ആഘോഷിച്ചു

കുവൈറ്റ് K.C Y .L ന്റെ ഒന്നാം വാർഷികം അതിവിപുലമായി ഹൈ ഡൈൻ ഓഡിറ്റോറിയത്തിൽ ആഘോഷിച്ചു. പ്രസിഡന്റ് ശ്രീ ജിബിൻ പന്നിമറ്റത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ KKCA പ്രസിഡന്റ് ശ്രീ സിബി മറ്റത്തിൽ, സെക്രെട്ടറി ശ്രീ ബിനീഷ് കന്നുവെട്ടിയേൽ, ട്രെഷറർ ശ്രീ റ്റിജി ഇലവുങ്കൽ എന്നിവരും മുഖ്യ അതിഥികൾ ആയിരുന്നു. 200 ൽ  പരം ക്നാനായ യുവതീയുവാക്കൾ ചടങ്ങിൽ പങ്കെടുത്തു. അംഗങ്ങളുടെ അതി മനോഹരമായ കലാപരിപാടികൾക്കൊപ്പം ശ്രുതിലയ ടീമിന്റെ ഗാനമേളയും പ്രോഗ്രാമിന്റെ മോടി കൂട്ടി.