കുവൈറ്റിൽ ‘വി.എസ് തപ്പാനോസ് സഹദായുടെ തിരുനാൾ ഡിസംബർ 30ന്.

കുവൈറ്റ് : അബ്ബാസിയ വി.ദാനിയേൽ കമ്പോണി ഇടവകയിൽ കോട്ടയം അതിരൂപതങ്കങ്ങളുടെ ആഭിമുക്യത്തിൽ അത്ഭുത പ്രവർത്തകനും തിരുസഭയുടെ ആദ്യത്തെ രക്ത സാക്ഷിയുമായ ‘വി.എസ് തപ്പാനോസ് സഹദായുടെ തിരുനാൾ ഡിസംബർ 30 വെള്ളിയഴ്ച രാവിലെ 10 മണിക്ക് അബ്ബാസിയ ഇന്റഗ്രെറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ചു ഫാ .ജോൺ ചൊള്ളാനിക്കൽ അച്ചന്റെ മുഖ്യകാർമികത്ത്വത്തിൽ ആഘോഷപൂർവ്വമായ തിരുനാൾ പാട്ടുകുർബാനയോടെ നടത്തപ്പെടുന്നു .

തിരുനാളിനോട് അനുബന്ധിച്ചു കല്ലും തൂവാല എടുക്കുന്നതിനും , അടിമ വെക്കുന്നതിനുമുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കുന്നതാണ് .
കാരുണ്യവർഷത്തിൽ ദൈവം ഒരുക്കിയിരിക്കുന്ന വിശുദ്ധന്റെ തിരുനാളിൽ സംബന്ധിച്ച് ദൈവാനുഗ്രഹങ്ങൾ പ്രാപിക്കാൻ ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു .
കുവൈറ്റിലെ ക്നാനായ സമൂഹത്തിന്റെ ആഭിമുക്യത്തിൽ നടത്തപെടുന്ന വി. എസ് തപ്പാനോസ് സഹദായുടെ തിരുനാൾ ഗംബീരമാക്കൂന്നതിനു എല്ലാവരുടേയു സഹകരണം പ്രദീഷീക്കുന്നു

*തിരുനാൾ തിരുകർമ്മങ്ങൾ*

* പ്രെസുദേന്തി വാഴ്ച
* രൂപവും രൂപകൂടും വെഞ്ചിരിപ്പ്
* ലദിഞ്ഞു
* ആഘോഷമായ തിരുനാൾ പാട്ടുകുർബാന
* തിരുന്നാൾ സന്ദേശം
* പരിശുദ്ധ കുർബാനയുടെ ആശിർവാദം
* തിരുന്നാൾ പ്രദിക്ഷണം ,
*വാദൃമേളംങ്ങൾ