കെ കെ സി എ ഭാരവാഹികൾ ചുമതലയേറ്റു

കുവൈറ്റ് സിറ്റി : കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ (കെ കെ സി എ ) 2017 പ്രവർത്തന വര്ഷത്തിലേക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു . ജനുവരി 6 നു നടന്ന കെ കെ സി എ യുടെ വാർഷിക പൊതുയോഗത്തിൽ വെച്ച് കേന്ദ്ര ഭാരവാഹികളായി ജോബി പുളിക്കോലിൽ (പ്രസിഡന്റ്), ജയേഷ് ഓണശ്ശേരിൽ (ജന. സെക്രട്ടറി), മെജിറ്റ് ചമ്പക്കര (ട്രെഷറർ ) എന്നിവരെയും കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തിരുന്നു.
 അബ്ബാസിയ ഹൈഡൈൻ ഹോട്ടലിൽ വെച്ച് വരണാധികാരി റെജി കുന്നശ്ശേരിയുടെ സാന്നിധ്യത്തില് നടന്ന സ്ഥാനാരോഹണ ചടങ്ങിൽ ജോബി പുളിക്കോലിന്റെ നേതൃത്തിലുള്ള പുതിയ ഭരണ സമിതി, സിബി ചെറിയാന്റെ നേതൃത്തിലുള്ള മുൻ ഭരണസമിതിയിൽ നിന്നും പദവികൾ ഏറ്റെടുത്തു